മഹാമാരിയുടെ ദുരിതങ്ങളിൽ പെട്ടുഴലുമ്പോഴും പ്രതീക്ഷയുടെ പൊൻകിരണവുമായി ഒരു ചിങ്ങപ്പുലരി കൂടി ആഗതമായി. ആധിയും വ്യാധിയുമൊഴിയുന്ന നല്ലൊരു നാളേക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ചിങ്ങപ്പുലരിയുടെ ആശംസകളുമായി മലയാളത്തിന്റെ അതുല്യ നടൻ മോഹൻലാൽ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മോഹൻലാൽ ആശംസകളേകിയത്.
”മഹാമാരിയൊഴിഞ്ഞ്, നല്ല നാളുകൾ തിരികെ വരട്ടെ. ഐശ്വര്യസമൃദ്ധമായ പുതുവർഷം ആവട്ടെ നമ്മൾ ഓരോരുത്തർക്കും. ഏവർക്കും ഹൃദയം നിറഞ്ഞ
ചിങ്ങപ്പുലരി ആശംസകൾ”-അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു.
Discussion about this post