കോഴിക്കോട്: സോളാർ കേസിലെ സി ബി ഐ അന്വേഷണത്തിൽ സത്യം തെളിയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സി ബി ഐ അന്വേഷണത്തിൽ രാഷ്ട്രീയമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലുമടക്കം പ്രതികളായ സോളാർ കേസിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയത് സി പി എം ആണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സി ബി ഐ. എഫ് ഐ ആര് സമർപ്പിച്ചു. സോളാര്‍ കേസിലെ പ്രതികൂടിയായ യുവതി നല്കിയ പീഡന പരാതിയിലാണ് തിരുവനന്തപുരം യൂണിറ്റ് പ്രത്യേക സി ബി ഐ കോടതിയില്‍ എഫ് ഐ ആര് സമര്‍പ്പിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് പുറമേ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ പി അബ്ദുള്ളക്കുട്ടി, എ പി അനില്‍കുമാര്‍ എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയാണ് സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തി എഫ് ഐ ആര് സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post