ന്യൂയോർക്ക്: അമേരിക്കൻ ഗായകൻ ബോബ് ഡിലനെതിരെ ലൈംഗികാരോപണം. അറുപത്തിയെട്ട് വയസ്സുകാരിയാണ് ന്യൂയോര്‍ക്ക് കോടതിയില്‍ പരാതി നൽകിയിരിക്കുന്നത്. തനിക്ക് 12 വയസ്സുള്ളപ്പോള്‍ ഡിലൻ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.
1965 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവിലായിരുന്നു സംഭവം. മദ്യവും മയക്കുമരുന്നും നല്‍കി നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ബോബ് ഡിലന്റെ ഉടമസ്ഥതയിലുള്ള ചെല്‍സി ഹോട്ടലില്‍ വച്ചായിരുന്നു പീഡനം.
പീഡനവിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. ബാല്യകാലത്ത് സംഭവിച്ച ദുരന്തത്തില്‍നിന്ന് താന്‍ ഇതുവരെ മാനസികമായി കരകയറിയിട്ടില്ലെന്ന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ ഇവരുട ആരോപണം തികച്ചും വാസ്തവവിരുദ്ധമാണെന്ന് ഡിലൻ പക്ഷം ചൂണ്ടിക്കാട്ടുന്നത്.












