വെള്ളാപ്പള്ളി -വിഎസ് വാക് പോര് തുടരുന്നു
ശ്രീനാരായണഗുരുവുണ്ടായിരുന്നെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേനെയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.എസും തന്റെയടുത്ത് നിന്ന് സഹായം തേടിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മാരാരിക്കുളത്ത് വിഎസിന് വേണ്ടി താനും ഭാര്യയും പ്രചരണത്തിനിറങ്ങിയത് വി.എസ് മറന്നോ, ചിലപ്പോള്‍ പ്രായം കൊണ്ട് മറന്നതാകാം. തന്നെ ഒഴിവാക്കി മത്സരിച്ചപ്പോള്‍ വി.എസ് തോറ്റ് പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരായണഗുരു ഈഴവ ശിവനെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.
ഗുരു അരുവിപ്പുറത്ത് പറഞ്ഞത് ഈഴവ ശിവന്‍ എന്നല്ല, നമ്മുടെ ശിവന്‍ എന്നാണെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ വെള്ളാപ്പള്ളി നടേശന്‍ ഒളിച്ച് കളിക്കുകയാണ്. നടേശന് കള്ളപണത്തിന്റെ തിണ്ണമിടുക്കാണെന്നും വിഎസ് പരിഹസിച്ചു.
എസ്എന്‍ഡിപി പ്രസിഡണ്ടിനെ എഴുയലത്ത് പോലും കാണാനില്ല. അധ്യാപക നിയമനത്തിന് വെള്ളാപ്പള്ളി വാങ്ങുന്നത് നാല്‍പത് ലക്ഷം രൂപയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Discussion about this post