തിരുവനന്തപുരം: സംസ്ഥാനത്തിന് 5,79,390 ഡോസ് വാക്സിന് കൂടി ലഭ്യമായി. 4,80,000 ഡോസ് കോവിഷീല്‍ഡ് വാക്സിനും 99,390 ഡോസ് കോവാക്സിനുമാണ് ലഭ്യമായതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം 1,63,000, എറണാകുളം 1,88,000, കോഴിക്കോട് 1,29,000 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനും തിരുവനന്തപുരം 33,650, എറണാകുളം 26,610, കോഴിക്കോട് 39130 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണെത്തിയത്.
വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി വ്യാഴാഴ്ച 2,71,578 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 1,108 സര്‍ക്കാര്‍ കേന്ദ്രങ്ങളും 3345 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1443 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
Discussion about this post