ചിലർ യാതൊരു നാണവുമില്ലാതെ താലിബാനെ പിന്തുണയ്ക്കുകയാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ക്രൂരത കാണിക്കുന്നവരെ തുറന്നു കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്താനിലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ക്രൂരതകൾ അങ്ങേയറ്റം അപലപനീയമാണ്. നമ്മുടെ സംസ്കാരത്തിന് മേലുള്ള കടന്നു കയറ്റമാണ്. ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
താലിബാൻ ഭരണത്തെ സ്വാതന്ത്ര്യ പോരാട്ടമെന്ന് പ്രശംസിച്ച സമാജ്വാദി പാർട്ടി എം പി ഷഫീക്കുർ റഹ്മാനെതിരെ പ്രതിഷേധം പുകയുകയാണ്. രജ്യദ്രോഹത്തിനും സമുദായങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post