കൊല്ലം: കൊല്ലം ജില്ലയിൽ നിഷ്ഠൂര മോഷ്ടാക്കളായ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം സംശയിക്കപ്പെടുന്നു. പത്തനാപുരം നഗരത്തിലെ ജ്വല്ലറിയിൽ കവര്‍ച്ചാ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന സംശയത്തെ തുടര്‍ന്ന് വ്യാപാരികളും പൊതുജനങ്ങളും കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. മോഷണത്തിന് പുറമെ അക്രമം നടത്തുകയും വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടം ഉണ്ടാക്കുകയുമാണ് സംഘത്തിന്റെ രീതി.
വിശേഷാവസരങ്ങളിൽ തിരക്കേറിയ നഗരങ്ങളിലേക്ക് കൂട്ടത്തോടെ എത്തുന്ന കുറുവ സംഘം പകൽ സമയങ്ങളിൽ സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും രാത്രിയില്‍ കവര്‍ച്ച നടത്തുകയുമാണ് ചെയ്യുന്നത്.
കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കുറുവ മോഷണ സംഘത്തിെൻറ സാന്നിദ്ധ്യമുള്ളതായി സൂചനയുണ്ട്. കവര്‍ച്ച പിടിക്കപ്പെടുമെന്ന സ്ഥിതി വന്നാല്‍ ഇവര്‍ മാരകായുധങ്ങൾ പ്രയോഗിച്ച് രക്ഷപ്പെടും.
Discussion about this post