കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇനിയും താലിബാന് കീഴടങ്ങാത്ത പാഞ്ച്ഷിര്‍ പ്രവിശ്യയുടെ കവാടത്തില്‍ താലിബാന് എത്തിയതായി അഫ്ഗാന് മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ പറഞ്ഞു.ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് സലേ ഇക്കാര്യം അറിയിച്ചത്.
പാഞ്ച്ഷിര്‍ പിടിക്കാന്‍ ഞായറാഴ്ച രാത്രി താലിബാന് നീക്കം ശക്തമാക്കിയിരുന്നു. പാഞ്ച്ഷിര്‍ ലക്ഷ്യമാക്കി നൂറുകണക്കിന് ആയുധധാരികള്‍ സമീപിക്കുന്നതായി താലിബാന്റെ അറബിക് ട്വിറ്റര്‍ അക്കൗണ്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സലേയുടെ പ്രതികരണം. പാഞ്ച്ഷിര്‍ കവാടത്തില്‍ താലിബാന് വിരുദ്ധസേന പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും സലേ അറിയിച്ചു.
Discussion about this post