Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Video

കോടീശ്വരനെ ദരിദ്രനാക്കിയ നിയമം; അറിയാം നാടുവാഴിയെ കേരള സർക്കാർ ചതിച്ച കഥ (വീഡിയോ)

by Brave India Desk
Aug 24, 2021, 04:41 pm IST
in Video
Share on Facebook
Tweet
WhatsApp
Telegram

ജന്മിത്വം തുലയട്ടെയേന്ന് മുദ്രാവാക്യം വിളിച്ച കമ്യൂണിസ്റ്റുകാർ അറിയുമോ നാഗഞ്ചേരി മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയെ. 15,000 ഹെക്ടർ കൃഷിഭൂമിയും 800 കിലോ സ്വർണ്ണവും, കേരള സെക്രട്ടറിയേറ്റ് അടക്കമുള്ള 3700 ഏക്കർ ഭൂമിയും ഉണ്ടായിരുന്ന വാസുദേവൻ നമ്പൂതിരി ഒടുവിൽ മരിച്ചത് മൂന്നര സെന്റിലെ ചെറിയ കൂരയിലായിലാണ്.

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം പറയുമായിരുന്നു ആ കഥ. കേരളത്തിലെ അവസാനത്തെ നാടുവാഴിയെ കേരള സർക്കാർ ചതിച്ച കഥ.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

പതിനെട്ട് ദേശങ്ങളുടെ അധികാരവും, ഒമ്പതോളം ക്ഷേത്രങ്ങളുടെ അവകാശവും നാഗഞ്ചേരി വാസുദേവൻ നമ്പൂതിരിയ്ക്ക് ഉണ്ടായിരുന്നു. നാഗഞ്ചേരി കുഞ്ചുനമ്പൂതിരി എന്നറിയപ്പെട്ടിരുന്ന നീലകണ്ഠന്‍ നമ്പൂതിരിയുടെ മകനാണ് വാസുദേവന്‍ നമ്പൂതിരി. നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ നാല് സഹോദരങ്ങള്‍ക്കും ആണ്‍മക്കള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ‍ ഭൂസ്വത്തുക്കള്‍ നോക്കിനടത്തുന്നതിനും അന്യാധീനപ്പെട്ടുപോകാതിരിക്കുന്നതിനും വേണ്ടി ഈ നാലുപേരും അവരുടെ ഭാര്യമാരും ചേര്‍ന്ന് സ്വത്തു മുഴുവന്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ പേരിലേയ്ക്ക് എഴുതി വയ്ക്കുകയായിരുന്നു.അങ്ങനെയാണ് കോടിക്കണക്കിന് വില വരുന്ന സ്വത്തുക്കൾ നാഗഞ്ചേരി മനയുടെ കീഴിലായത്. കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കഴിഞ്ഞാൽ ഒന്നേകാൽ ലക്ഷം പറ നെല്ലാണ് ഇല്ലം മുറ്റത്ത് പണ്ട് ശേഖരിച്ചിരുന്നത്.

പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വനത്തിന്റെയും അതിനുള്ളിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശവും ഇദ്ദേഹത്തിനായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്‌ന ശേഖരവും വാസുദേവൻ നമ്പൂതിരിയുടെ മനയ്ക്ക് സ്വന്തമായിരുന്നു. ഭൂപരിഷ്‌കരണ നിയമം വന്നതോടെയാണ് നാഗഞ്ചേരി മന കാലഹരണപ്പെട്ടു പോയത്.

ഒരു വ്യക്തിക്ക് 15 ഏക്കറിൽ കൂടുതൽ കൈവശം വെയ്ക്കാൻ പാടില്ല എന്ന ഭൂപരിഷ്ക്കരണനിയമം 1963-ൽ സർക്കാർ കൊണ്ട് വന്നപ്പോൾ മനയുടെ കാരണവരായ വാസുദേവൻ നമ്പൂതിരി 1980-ൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയ്ക്ക് കൈമാറിയതാണ് ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള  കാവ്. ഒപ്പം ക്ഷേത്രത്തിന്റെ കൈവശമുണ്ടായിരുന്ന 200 കിലോ സ്വർണ്ണവും ചെമ്പ്, ഓട്ടുപാത്രങ്ങളും ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കി. ഭൂപരിഷ്ക്കരണനിയമം നടപ്പിലാക്കി കൃഷി ഭൂമി കർഷകർക്ക് വിതരണം ചെയ്തപ്പോൾ മനക്കാരുടെ ഭൂമിയുടെ സിംഹഭാഗവും നഷ്ടപ്പെട്ടു.

1980 ൽ നാഗഞ്ചേരി മന നടത്തിക്കൊണ്ടുപോകാൻ കഴിയാതെ തുച്ഛമായ തുകയ്ക്ക്  പെരുമ്പാവൂര്‍ നഗരസഭയ്ക്ക് വിറ്റു. മന വിറ്റു കിട്ടിയ പണം കൊണ്ടാണ് രണ്ടു പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചത്. പിന്നീടാണ് മൂന്നു സെന്റിലെ ചെറിയ വീട്ടിലേക്ക് താമസം മാറിയത്. സർക്കാരിനു പാട്ടത്തിനു നൽകിയ ഭൂമി പോലും മടക്കി നൽകിയില്ല. പാട്ടക്കാലാവധി കഴിഞ്ഞ 46 എസ്റ്റേറ്റുകളിൽ 44 എണ്ണവും തിരികെ നൽകാതെ കുത്തക മുതലാളിമാർക്കൊപ്പം നിൽക്കുകയായിരുന്നു സർക്കാരും. തിരുവനന്തപുരത്ത് വഴുതക്കാട് ശ്രീ മഹാഗണപതിക്ഷേത്രത്തെ കേന്ദ്രീകരിച്ച് തൈക്കാട്, ഐരാണിമുട്ടം, വട്ടത്തുവിളാകം, വഞ്ചിയൂര,  നെയ്യാറ്റിന്‍കര  ഇതിന്റെയൊക്കെ പാട്ടക്കാലാവധി കഴിഞ്ഞിട്ടും 250 കോടിയിലേറെ വില മതിക്കുന്ന ഈ ഭൂമിയൊന്നും സർക്കാർ മടക്കി നൽകിയില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഗഞ്ചേരി മനയില്‍ നിന്നും സര്‍ക്കാര്‍ പാട്ടത്തിന് എടുത്ത തിരുവനന്തപുരത്തുള്ള ഒരേക്കര്‍ 63 സെന്റ് സ്ഥലം തിരികെ പിടിക്കാന്‍ വാസുദേവൻ നമ്പൂതിരി ശ്രമം നടത്തിയിരുന്നു. എന്നാൽ സ്ഥലം മറ്റുള്ളവര്‍ കയ്യേറി. ഇതിനു പകരമായി തിരുവനന്തപുരം നഗരത്തില്‍ മൂന്നു സെന്റ് സ്ഥലം അനുവദിച്ചു കൊണ്ട് റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. എന്നാൽ ആ സ്ഥലം ഇഎംഎസിന്റെ പ്രതിമ സ്ഥാപിക്കാനായി എഴുതി നൽകി.
സർക്കാർ ഒരിറ്റ് കരുണ കാണിച്ചിരുന്നെങ്കിൽ നന്മയും ,കാരുണ്യവും മാത്രം കൈമുതലാക്കിയ ആ വയോധികന് അവസാന കാലത്ത് അല്ലപ്രയിലെ മൂന്നര സെന്റിലെ ചെറിയ കൂരയിൽ നരകിച്ച്  മരിക്കേണ്ടി വരില്ലായിരുന്നു.

Tags: videoNaganchery Vasudevan Namboothiri
Share187
Tweet
Send
Share

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച ഓപ്പണർമാർ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച ഓപ്പണർമാർ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies