മുംബൈ: 1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച പരം വീർ ചക്ര വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന ‘ഷേർഷ‘ എന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സൂപ്പർ നായിക കങ്കണ റണാവത്ത്. വിക്രം ബത്രയ്ക്ക് ഈ ചിത്രത്തിലൂടെ ഉചിതമായ ശ്രദ്ധാഞ്ജലി അർപ്പിച്ച അണിയറ പ്രവർത്തകർക്ക് താരം ആശംസകൾ നേർന്നു.
ഹിമാചൽ പ്രദേശിലെ പാലംപുർ സ്വദേശിയായിരുന്നു ദേശീയ നായകൻ വിക്രം ബത്ര. അദ്ദേഹം വീരമൃത്യു വരിക്കുന്ന സമയത്ത് വാർത്ത കാട്ടുതീ പോലെ ഹിമാചലിൽ പടർന്നിരുന്നു. ആ വാർത്ത ഞങ്ങളുടെ ഹൃദയം തകർത്തു. അന്നത്തെ കുട്ടിക്കാലത്തെ ഹൃദയവേദന ഇപ്പോഴും താൻ ഓർമ്മിക്കുന്നു. താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ചിത്രത്തിൽ വിക്രം ബത്രയെ അവതരിപ്പിച്ച സിദ്ധാർത്ഥ് മൽഹോത്രയെ കങ്കണ പ്രത്യേകം പ്രശംസിച്ചു. ‘സിദ്ധാർത്ഥിന്റെ പ്രകടനം ഗംഭീരമായിരുന്നു. ഇത് വളരെ വലിയ ഒരു ഉത്തരവാദിത്തമായിരുന്നു. എന്നാൽ നിങ്ങൾ അത് ഭംഗിയായി നിർവഹിച്ചു. ഏവർക്കും ആശംസകൾ.‘ കങ്കണ തുടർന്നു.
സിദ്ധാർത്ഥ് മൽഹോത്രയോടൊപ്പം കിയാര അദ്വാനി, ശിവ പണ്ഡിറ്റ്, സാഹിൽ വൈദ് തുടങ്ങിയവർ അഭിനയിച്ച ഷേർഷ സംവിധാനം ചെയ്തത് വിഷ്ണുവർദ്ധനാണ്.
Discussion about this post