ഈരാറ്റുപേട്ട: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ പതിനാറുകാരി തൂങ്ങിമരിച്ചു. പൂഞ്ഞാര്‍ പഞ്ചായത്ത് മണിയംകുന്നില്‍ എട്ടാം വാര്‍ഡില്‍ നെടുമറ്റത്തില്‍ രവീന്ദ്രന്റെ മകള്‍ വീണയാണ് (16) മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനും നാലിനും ഇടക്കാണ് സംഭവം.
ഫോണ്‍ ഉപയോഗിച്ചിരുന്നത് അമ്മ രമണി ചോദ്യംചെയ്തതിനെത്തുടര്‍ന്ന് വീണയും അമ്മയും തമ്മില്‍ വഴക്കുണ്ടായി. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന അമ്മ ഉച്ചക്ക് ഉണ്ണാന്‍ വന്നപ്പോള്‍ ഫോണും കൊണ്ടുപോയി. ഇതാണ് മരണകാരണമായി പറയുന്നത്. പണി കഴിഞ്ഞ് വീട്ടില്‍ എത്തി കുട്ടിയെ തിരക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിതാവ് പെയിന്റിങ് തൊഴിലാളിയാണ്. സഹോദരന്: വിഷ്ണു.
Discussion about this post