പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റിലെ വിജിലന്‍സ് പരിശോധനയില്‍ കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാന്‍ സര്‍വിസ് ചട്ടം ലംഘിച്ച് വാക്കി ടോക്കി ഉപയോഗിച്ചതായായി കണ്ടെത്തിയ സംഭവത്തില്‍ നാല് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.
എം.വി.ഐ ബിജുകുമാര്‍, എ.എം.വി.ഐമാരായ അരുണ്‍കുമാര്‍, ഫിറോസ് ബിന്‍ ഇസ്മയില്‍, ഷബീറലി എന്നിവര്‍ക്കെതിരെയാണ് നടപടി. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കൈക്കൂലി വ്യാപകമാണെന്ന് പരാതിയുയര്ന്നിരുന്നതിനെത്തുടര്ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് വാക്കി ടോക്കി കണ്ടെത്തിയത്.
പരിശോധന സംഘത്തിന്റെ വിവരം കൈമാറാനാണ് നിയമ വിരുദ്ധമായി ഇത് ഉപയോഗിച്ചത്. വിജിലന്‍സ് ഡിവൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു വിജിലന്‍സ് പരിശോധന.
Discussion about this post