Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘കെ മാധവൻ നായരെയും കോഴിപ്പുറത്ത് മാധവ മേനോനെയും തിരിച്ചറിയാത്ത മുഖ്യമന്ത്രി‘; മലബാർ കലാപത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ അജ്ഞതയും അബദ്ധങ്ങളും തുറന്നു കാട്ടുന്ന കുറിപ്പ്

by Brave India Desk
Aug 29, 2021, 01:50 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലബാർ കലാപത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അജ്ഞതയും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ അബദ്ധങ്ങളും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് വൈറൽ ആകുന്നു. കോഴിപ്പുറത്ത് പാർവ്വതി ചേറ്റൂരിന്റെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്. ചരിത്രകാരൻ കെ മാധവൻ നായരെ സ്വാതന്ത്ര്യ സമര സേനാനി കോഴുപ്പുറത്ത് മാധവ മേനോനാക്കിയ മുഖ്യമന്ത്രിയുടെ നടപടി ഖേദപൂർവം തിരുത്തുകയാണ് ലേഖിക.

ചെനീസ് വിപ്ലവമോ റഷ്യൻ വിപ്ലവമോ   ആയിരുന്നു വിഷയം എങ്കിൽ അതിലെ നേതാവായ ലെനിനെ സ്റ്റാലിൻ ആക്കുന്ന ഒരു അബദ്ധം മുഖ്യമന്ത്രി പറയുമായിരുന്നില്ല. പൊതു വഴിയിൽ നിരന്ന് നിന്ന് മതിൽ കെട്ടി മാത്രം ആയിരുന്നില്ല മറിച്ച്  വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതചര്യകളുടെ ഒരു ഭാഗം ആക്കി ആയിരുന്നു നവോത്ഥാനമെന്നും ലേഖിക പറയുന്നു. മലബാർ കലാപത്തെ മഹാത്മാ ഗാന്ധിയും അംബേദ്കറും തള്ളിപ്പറഞ്ഞതും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയ പതാക പാർട്ടി ഓഫീസുകളിൽ ഉയർത്താൻ വൈകി വന്ന ബുദ്ധി പോലെ പാർട്ടി ക്ലാസ്സുകളിലും ഇനി മുതൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും വിഷയം ആകട്ടെയെന്നും ലേഖിക ആശംസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ബഹുമാന്യനായ കേരളാ മുഖ്യമന്ത്രി,
അങ്ങ് ഇന്നലെ അനേകായിരങ്ങൾക്ക് ജീവനും സ്വത്തും മാനവും നഷ്ടപ്പെടാൻ ഇടയാക്കിയ മലബാർ കലാപത്തെ കുറിച്ചു ഉള്ള പുസ്തകത്തിന്റെ
ഗ്രന്ഥകർത്താവിനെ വാർത്താ സമ്മേളനത്തിൽ എടുത്തു പറഞ്ഞപ്പോൾ പേരു മാറ്റി മൂന്നു പ്രാവശ്യത്തിലധികം നോക്കി വായിച്ചതിൽ വലിയ അൽഭുതം തോന്നിയില്ല ..
വിഷമം തീർച്ചയായും തോന്നി ..
അവർ രണ്ടു പേരും അതിലധികം ഒരു തിരച്ചറിയൽ അർഹിക്കുന്നതു കൊണ്ട്..
അങ്ങയുടെ ഈ വിഷയങ്ങളിലുള്ള അജ്ഞത മനസ്സിലാക്കാവുന്നതേ ഉള്ളു .
പാർട്ടി ക്ലാസ്സുകളിൽ ഇന്ത്യൻ സ്വാതന്ത്യസമര ചരിത്രമോ അതിലെ കേരളത്തിലെ സമരനായകന്മാരുടെ പേരോ അവർ അന്നു ഉയർത്തിയ പിന്നിട് അൽപം വ്യത്യാസങ്ങൾ മാത്രമായി നിലവിൽ വന്ന കൊടിയൊ ഒന്നും പരിചതമായിരുന്നില്ലല്ലോ അടുത്ത കാലം വരെ ..
നേരെ മറിച്ച് ചെനീസ് വിപ്ലവമോ റഷ്യൻ വിപ്ലവമോ ആയിരുന്നു വിഷയം എങ്കിൽ അതിലെ നേതാവായ ലെനിനെ സ്റ്റാലിൻ ആക്കുന്ന ഒരു അബദ്ധം താങ്കൾക്ക് പറ്റുമായിരുന്നില്ല എന്ന് ഉറപ്പുണ്ട് ..
സ്വഭാവികമായും മാധവൻ നായർ എന്നും മാധവമേനോൻ എന്നും രണ്ടു കോൺഗ്രസ്സ് നേതാക്കൾ സ്വാതന്ത്ര്യ സമര രംഗത്ത് ഉണ്ടായിരുന്നു ഒരേ സമയം എന്ന് അങ്ങയുടെ ശ്രദ്ധയിൽ പെടാൻ വഴി ഇല്ല..
പ്രത്യേകിച്ച് മലബാർ കലാപം മലബാറിലെ ജന്മികുടിയാൻ ആയ ഒന്നാക്കാൻ അങ്ങും നേതൃത്വവും ബന്ധശ്രദ്ധരാകുമ്പോൾ ..
ഈ തമ്മിൽ മാറിപ്പോയ കെ മാധവൻ നായരും കോഴിപ്പുറത്ത് മാധവ മേനോനും നിർഭാഗ്യവശാൽ ഈ പറഞ്ഞ മലബാറിലെ ജന്മി എന്നു അരോപിക്കാവുന്ന കുടുംബങ്ങളിലെ അംഗങ്ങൾ തന്നെ ആയിരുന്നു എന്നതും അങ്ങയുടെ ഈ വിഷയത്തിലെ ജന്മികുടിയാൻ സംഘർഷ വാദമുഖങ്ങൾക്ക് ശക്തി പകരുന്ന ഒന്നല്ലല്ലോ
അങ്ങയുടെ കാഴ്ചപ്പാടിൽ മലബാറിലെ എല്ലാ ജന്മികളും ബ്രീട്ടിഷു സഹായികൾ മാത്രം ആവുമ്പോൾ അവരിൽ പല കുടുംബങ്ങളും സ്വാതന്ത്ര സമര സമരത്തിനായി ധനാഗമ മാർഗ്ഗങ്ങളായ അഭിഭാഷക വൃത്തികളും കാർഷികവൃത്തികളും മറന്ന് ഇറങ്ങി തിരിച്ച് ജയിലും കേസും ആയി ജീവിതം അനിശ്ചിതമായ ഒന്നിന് കളയാൻ ഇറങ്ങിയ പ്രവർത്തകർ കൂടി ആയിരുന്നു എന്ന വാസ്തവികത പരസ്പര വിരുദ്ധം ആവും
കൊല്ലപ്പെട്ടവർ എല്ലാം ബ്രീട്ടിഷ് സഹായികളായിരുന്നു എന്നും അവർ കൊല്ലപ്പെടാൻ സർവ്വധാ യോഗ്യരായിരുന്നു എന്നും കൂടി ആണല്ലോ അങ്ങ് പറയാതെ പറഞ്ഞു വെച്ചത്
ഹിന്ദു മുസ്ലീം കുടിയാൻ ജന്മി വ്യത്യാസങ്ങളുടെ അതിർ വരമ്പുകൾ ഭേദിക്കാനും ഒന്നിച്ച് ഉച്ച നീചത്വങ്ങൾ മറന്ന് വൈദേശികരെ എതിർത്ത് സ്വാതന്ത്ര്യം നേടാനും ഉള്ള ഒരു ശ്രമത്തിനായിരുന്നു അവർ അന്നു ശ്രമിച്ചത് എന്ന വസ്തുതകൾ അങ്ങയുടെ പാർട്ടിയുടെ ഈ രംഗങ്ങളിലെ കാലാകാലമായുള്ള ഞങ്ങളിൽ നിന്നു മാത്രം കേരള ചരിത്രത്തിൽ നവോത്ഥാനം തുടങ്ങുന്നു എന്ന അവകാശ വാദങ്ങളെ ബലഹീനമാക്കുന്ന ഒന്നാണല്ലോ
സ്വാതന്ത്ര്യ സമരത്തോടു അനുബന്ധിച്ചു തന്നെ അനേകം പോർമുഖങ്ങൾ തുറക്കാൻ ഉള്ള ഉദ്യമങ്ങളുടെ ഭാഗം ഹിന്ദു മുസ്ലീം സഹോദര്യത്തിന്റെ ശ്രമങ്ങളിൽ ഒന്നിൽ മാത്രം അവരുടെ പ്രവർത്തനങ്ങൾ ഒതുങ്ങിയിരുന്നില്ലല്ലോ
മദ്യവർജ്ജനം അയിത്തോച്ചാടനം പന്തിഭോജനം ഹരിജനോദ്ധാരണം സർവ്വോദയം സർവ്വ സമഭാവന എന്നിങ്ങനെ പല നവോത്ഥാന ശ്രമങ്ങളും അന്നേ തുടങ്ങിയിരുന്നു എന്ന് പലർക്കും ഇന്ന് രസിക്കാത്ത ഒരു സത്യമാകാം..
അത് പൊതു വഴിയിൽ നിരന്ന് നിന്ന് മതിൽ കെട്ടി മാത്രം ആയിരുന്നില്ല മറിച്ച് വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതചര്യകളുടെ ഒരു ഭാഗം ആക്കി ആയിരുന്നു എന്നു മാത്രം
അനേകമായിരം ഭാരതീയരുടെ മരണത്തിനിടയാക്കിയ
മലബാറിലെ ആ മൂവ്മെന്റ് തന്നെ
തെറ്റായി എന്നു മനസ്സിലാക്കി നിർത്തി വെക്കുകയും തള്ളിപ്പറയുകയും ഗാന്ധിജി തന്നെ പിന്നീട് ചെയുതുവെങ്കിലും
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആ പാളിയ സമരമുഖത്തിന്റെ ഗാന്ധിജിയെക്കാളും വലിയ സമർത്ഥകനായി അങ്ങ് ഇന്നലെ കാണപ്പെട്ടതും അശ്ചര്യം തോന്നിപ്പിക്കുന്നില്ല
പ്രത്യേകിച്ച് ഗാന്ധിജിയുടെ ഇന്നത്തെ അനുയായികൾ തന്നെ ഗാന്ധി തള്ളിപ്പറഞ്ഞ ഒന്നിനെ പിന്താങ്ങി കൊണ്ട് ഗാന്ധിജിയെ തള്ളിപ്പറയാൻ പരസ്പരം മത്സരിക്കുമ്പോൾ ..
വോട്ടു രാഷ്ടീയ ജീവൻ മരണകളിയിൽ നിലനിൽപ്പും കൂടി എല്ലാവർക്കും പ്രധാനമാണല്ലോ
അവർക്കില്ലാത്ത ഒരു നിലപാട് അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഉചിതമല്ലല്ലോ
പക്ഷെ നാഴികക്ക് നാൽപതു വട്ടം അങ്ങയുടെ പാർട്ടി ഉദ്ധരിക്കുന്ന അംബേദ്ക്കറുടെ ഈ വിഷയത്തിലെ നിലപാടുകളെയും കൂടി അവഗണിച്ചത് ശരിയായില്ല
അദ്ദേഹം ബ്രിട്ടീഷ് സഹായിയായ മലബാറിലെ സവർണ്ണ ക്രൂരജന്മി ഒന്നും ആയിരുന്നില്ലല്ലോ
സ്വാതന്ത്ര്യ സമരത്തിലെ രക്തരഹിതമായ അനേകം മഹനീയ സംഭവങ്ങളെ അംഗീകരിക്കാൻ വളരെ വൈകിയ ചില പ്രസ്ഥാനങ്ങൾ രക്തരൂക്ഷിതമായ ഈ ഒന്ന് അംഗീകരിക്കാൻ സർവ്വദാ മുന്നോട്ടു വരുന്നതിലെ ചേതോവികാരങ്ങളും മനസ്സിലാക്കാം
ഇതിനൊക്കെ ഇടയ്ക്ക് മഞ്ചേരിയിലെ കെ മാധവൻ നായരും കോഴിക്കോട്ടെ കോഴിപ്പുറത്ത് മാധവ മേനോനും സ്വഭാവികമായി മാറിപ്പോകാം
വേറിട്ട് ഓർക്കാൻ ഒരു എളുപ്പ വഴി പറഞ്ഞു തരാം
ഐ.വി ശശി ദാമോദരൻ കൂട്ടുകെട്ടിന്റെ ഒരു സിനിമ ചരിത്ര രേഖ ആയി എടുക്കുന്ന ഈ സമയത്ത് എ.ടി ഹരിഹരൻ കൂട്ടുകെട്ടിന്റെ മറ്റോരു സിനിമ നമ്മുക്ക് റഫറൻസ് ആയി എടുക്കാം
പഞ്ചാഗ്നിയിൽ നെടുമുടി വേണുവിനെ കൊണ്ട് സോമനോട് പറയിക്കുന്ന ഒരു സംഭാഷണമുണ്ട്
നീ മദ്യത്തിന്റെ രുചി ആദ്യമായി അറിഞ്ഞത് ആഴ്ചകളുടെ മാത്രം പ്രായമുള്ള കൈ കുഞ്ഞാകുമ്പോൾ അമ്മയുടെ കൈയ്യിൽ കിടന്നാണ് .. മദ്യ ഷോപ്പ് പിക്കറ്റ് ചെയ്യുമ്പോൾ തലയിലേറ്റിയ കള്ളിൻ കുടങ്ങൾ ലാത്തിചാർജിൽ തകർത്തപ്പോൾ ചോരയോടോപ്പം മദ്യതുള്ളികളും നിന്റെ നാവിൽ വീണു ആദ്യമായി എന്നോ മറ്റോ
നാടകീയതയുടെ അതിഭാവുകത്വം മാറ്റി നിർത്തിയാലും അതിലെ കഥാപാത്രത്തിന്റെ സൃഷ്ടിയ്ക്ക് എം.ടിയ്ക്ക് പ്രചോദനമായ യഥാർത്ഥ ജീവിതത്തിലെ ആളാണ് മേനോനായിരുന്ന മാധവൻ ..
കൈകുഞ്ഞുമായി സമരമുഖത്തിറങ്ങി ജയിലേക്ക് നടന്നുകയറിയ ദമ്പതികളിലെ പുരുഷൻ..
മദ്യവർജ്ജനം അങ്ങേക്ക് തീരെ യോജിക്കാൻ പറ്റുന്ന വിഷയം ആകാൻ ഇടയില്ല എന്നതും അറിയാം..
താനുൾപ്പെടെ ഉള്ളവർ നയിച്ച ഒരു പ്രസ്ഥാനത്തിന് ഒരു ഘട്ടത്തിൽ വന്ന പാളിച്ച സത്യസന്ധമായി പിന്നീട് തുറന്നു കാട്ടാൻ ധൈര്യപ്പെട്ട ദേശസ്നേഹി ആയ ശ്രീ കെ മാധവൻ നായരുടെ പുസ്തകം അങ്ങ് തീർച്ചയായും വായിക്കണം
ഒരു ചെറിയ കാലം മാത്രം വിധിച്ചു കിട്ടിയ തന്റെ അയുസ്സ് പലതും നഷ്ടപ്പെടുത്തി പ്രസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി മാത്രം ഉഴിഞ്ഞു വെച്ച മലബാർ സ്വാതന്ത്ര്യ സമരത്തിലെ അവഗണിക്കാൻ പറ്റാത്ത ഉയർന്ന വ്യക്തിത്വം .. ഉന്നതനായിരുന്ന സമര നായകൻ.. അതായിരുന്നു ആ ഗ്രന്ഥകാരൻ
മതേതരത്വത്തിന്റെയും സമത്വത്തിന്റെയും ദേശീയതയുടെയും ആദർശങ്ങൾ ജീവിതത്തിൽ പൂർണ്ണമായും സ്വാംശീകരിച്ച അദ്ദേഹത്തിന്റെ നിലപാടുകളും നേർ സാക്ഷ്യങ്ങളും വ്യക്തമാക്കിയ അത്മകഥാംശമായ ഒരു ചരിത്ര പുസ്തകം മറ്റ് ഏതു ചരിത്രരേഖയെക്കാൾ വിശ്വസനീയം ആണ് ഈ വിഷയത്തിൽ ..
സ്വന്തം പ്രസ്ഥാനത്തിന് പറ്റിപ്പോയ തെറ്റിന് അതുപോലെ ഉള്ള ഒരു പുനർചിന്തനത്തിന് ഇടം നൽകുന്ന അങ്ങയുടെ ഭാഷയിൽ കുലം കുത്തികളെ വെച്ചു പൊറുപ്പിക്കുന്ന ഒരു പ്രസ്ഥാനമല്ല അങ്ങയുടെത് എങ്കിലും കേരള മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഉള്ള പ്രസ്താവനകളിൽ ഇന്നലെ വന്ന അബദ്ധങ്ങൾ ഒഴിവാക്കാനെങ്കിലും വായിക്കണം .. അങ്ങേക്ക് കുറിപ്പുകൾ എഴുതി തയ്യാറാക്കുന്നവർ എങ്കിലും..
ദേശീയ പതാക പാർട്ടി ഓഫീസുകളിൽ ഉയർത്താൻ വൈകി വന്ന ബുദ്ധി പോലെ പാർട്ടി ക്ലാസ്സുകളിലും ഇനി മുതൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും വിഷയം ആകട്ടെ..
ഇത്തരം അവസരങ്ങളിൽ അതിലെ ചരിത്ര വ്യക്തികളുടെ പേരുകൾ ഇനി മാറി പോകാതെ ഇരിക്കാനെങ്കിലും അത് ഉപകരിക്കട്ടെ..

Stories you may like

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

https://www.facebook.com/permalink.php?story_fbid=2837337526576636&id=100009012504906

 

Tags: Pinarayi VijayanMalabar Riots
Share12TweetSendShare

Latest stories from this section

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

നമ്പർ വൺ തള്ളിൽ മാത്രം; ആരോഗ്യസൂചികയിൽ കേരളം നാലാമത്: നീതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്

കേരളം മിഷൻ 2025′ അമിത്ഷാ എത്തുന്നു : രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തും

തടങ്കലിലെ പീഡനവും വിചാരണ നടക്കാത്ത കൊലപാതകങ്ങളും പുറം ലോകമറിഞ്ഞില്ല:അടിയന്തരാവസ്ഥയിലെ ഇന്ദിരയുടെയും സഞ്ജയിൻ്റെയും ക്രൂരതകൾ വിവരിച്ച് ശശി തരൂർ

Discussion about this post

Latest News

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

ഹരിശ്രീ അശോകൻ സ്റ്റൈലിൽ മുഹമ്മദ് സിറാജ്, റൂട്ടിനെ ട്രോളി പറഞ്ഞ ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒപ്പം കൂടി ഗില്ലും

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

മത്സരത്തിനിടെ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, സൂപ്പർതാരത്തിന് ഫീഡിങ്ങിനിടെ പരിക്ക്; പകരമെത്തിയത് യുവതാരം

രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് ; മുഹമ്മദ് ലത്തീഫും മുഹമ്മദ് സയ്മും അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies