ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം തുടരുന്നു. ഡിസ്കസ് ത്രോയിൽ യോഗേഷ് കാത്തൂണിയ വെള്ളി നേടി. പുരുഷന്മാരുടെ ഡിസ്കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് ഇന്ത്യക്കായി യോഗേഷ് കാത്തൂണിയ വെള്ളി മെഡൽ നേടിയത്.
സീസണിലെ തന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ ദൂരം എറിഞ്ഞാണ് യോഗേഷ് കാത്തൂണിയയുടെ മെഡല്‍ നേട്ടം. ഈ വിഭാഗത്തില്‍ ബ്രസീല്‍ താരം ബാറ്റിസ്റ്റ ഡോസ് സാന്റോസ് സ്വര്‍ണവും ക്യൂബയുടെ എല്‍. ഡയസ് അല്‍ദാന വെങ്കലവും നേടി.
ഇതോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി ഉയർന്നു. ഒരു സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി നിലവിൽ 34ാ൦ സ്ഥാനത്താണ് ഇന്ത്യ.
Discussion about this post