ഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനം കുറ്റകൃത്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി. സുപ്രിംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചത്.
സോഷ്യല്‍ മീഡിയയിയിലെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ വ്യക്തികളെ അറസ്റ്റ് ചെയ്യുന്ന ഐ.ടി നിയമത്തിലെ പ്രത്യേക വകുപ്പിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
അതേസമയം സൈബര്‍ കുറ്റകൃത്യങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി.
Discussion about this post