വാരണാസി: വിവാദപ്രസ്താവനയുമായി പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനും സുപ്രിം കോടതി ജസ്റ്റിസുമായിരുന്ന മാര്‍ക്കണ്ഡേയ കട്ജു. ഹിന്ദുക്കള്‍ പശുവിനെ പാവനമായി കരുതുന്നതിനെതിരെയാണ് ഇത്തവണ കട്ജുവിന്റെ പ്രതികരണം.പശു ഒറു മൃഗമാണെന്നും, അത്ിനെ ആരുടേയും മാതാവായി കാണാനാവില്ലെന്നും കട്ജു പറഞ്ഞു.
ബീഫ് കഴിക്കാനാഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റെന്നും ആര്‍ക്കാണ് അത് തടയാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ലോകമെമ്പാടും ആളുകള്‍ ബീഫ് കഴിക്കുന്നുണ്ട്. ഞാനും ബീഫ് കഴിക്കുന്നുണ്ട്. അതില്‍ തെറ്റൊന്നും കാണുന്നില്ല. അദ്ദേഹം പറഞ്ഞു. ബനാറാസ് ഹിന്ദു സര്‍വകലാശാല സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ചായിരുന്നു കട്ജുവിന്റെ പ്രതികരണം.
ലോകമെമ്പാടും ബീഫ് കഴിക്കുന്ന ആളുകള്‍ മോശക്കാരാണെന്നും നമ്മുടെ രാജ്യത്ത് ബീഫ് കഴിക്കാത്തവരെല്ലാം വിശുദ്ധരാണെന്നുമാണോ? ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം ഭക്ഷിച്ചുവെന്ന പേരില്‍ മുഹമ്മദ് ഇഖ്‌ലാഖ് എന്നയാളെ ജനക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.
കട്ജുവിന്റെ പ്രസ്താവന വിവാദമായതോടെ അദ്ദേഹം പങ്കെടുത്ത പരിപാടിയില്‍ വന്‍ പ്രതിഷേധം അരങ്ങേറി. നിരവധി വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രസംഗം തടയാന്‍ ശ്രമിച്ചു. സെമിനാര്‍ ഹാളിലേക്ക് കട്ജു വരുന്നത് തടയാന്‍ ചിലര്‍ ശ്രമിച്ചതിനാല്‍ പോലീസ് അകമ്പടിയോടെയാണ് അദ്ദേഹം എത്തിയത്.
Discussion about this post