ടോക്യോ: പുരുഷന്മാരുടെ (പി1) 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ ഇന്ത്യയുടെ ഷൂട്ടര്‍ സിങ്രാജ് അധാന വെങ്കല മെഡല്‍ സ്വന്തമാക്കി. ഇതോടെ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് എട്ടാം മെഡല്‍. ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്.
216.8 പോയന്റുകളുമായാണ് സിങ്രാജിന്റെ നേട്ടം. യോഗ്യതാ റൗണ്ടില്‍ ആറാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്.
ഈ വിഭാഗത്തില്‍ ചൈന ആധിപത്യം തുടര്‍ന്നു. പാരാലിമ്പിക് റെക്കോഡോടെ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ചാവോ യാങ് (237.9) സ്വര്‍ണം നേടിയപ്പോള്‍ ചൈനയുടെ തന്നെ ഹുവാങ് സിങ് (237.5) വെള്ളി മെഡല്‍ സ്വന്തമാക്കി.
അതേസമയം യോഗ്യതാ റൗണ്ടില്‍ 135.8 പോയന്റുമായി ഒന്നാം സ്ഥാനക്കാരനായ ഇന്ത്യയുടെ മനീഷ് നര്‍വാള്‍ പക്ഷേ ഫൈനലില്‍ നിരാശപ്പെടുത്തി.
ടോക്യോ പാരാലിമ്പിക്സില്‍ ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം എട്ടായി. 2016-ല്‍ റിയോയില്‍ നേടിയതിന്റെ ഇരട്ടി മെഡല്‍ നേട്ടം.
Discussion about this post