മാവേലിക്കര: ചാരുംമൂട് സ്വദേശി ശശിധരപണിക്കരെ മകളും കാമുകനുമടക്കമുള്ളവര് ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ശശിധരപണിക്കരുടെ മകള്‍ ശ്രീജ മോള്, കാമുകനും കൃഷ്ണപുരം സ്വദേശിയുമായ റിയാസ്, സുഹൃത്തും നൂറനാട് സ്വദേശിയുമായ രതീഷ് എന്നിവര്‍ക്കാണ് മാവേലിക്കര കോടതി ശിക്ഷ വിധിച്ചത്.
പ്രതികള്‍ക്ക് നാലു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2013-ലാണ് ചുനക്കര സ്വദേശി ശശിധര പണിക്കാരെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
Discussion about this post