കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ആനി രാജ. സ്ത്രീസുരക്ഷാ നയത്തിനെതിരെ ബോധപൂർവ്വമായി ഇടപെടുന്നുവെന്ന് ആനിരാജ പറഞ്ഞു. പൊലീസ് അനാസ്ഥ കൊണ്ട് മരണമുണ്ടാകുന്നു. ഇത് ദേശീയതലത്തിൽ പോലും നാണക്കേടാണെന്നും അവർ ചൂണ്ടിക്കാട്ടി.
പൊലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുവെന്ന് സംശയമെന്നും അവർ ആരോപിച്ചു. മുഖ്യമന്ത്രി വിഷയം ഗൗരവമായി എടുക്കണം. സ്ത്രീകൾക്കായി പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും അവർ ആവശ്യപ്പെട്ടു.
ആറ്റിങ്ങലിൽ അച്ഛനെയും മകളെയും മോഷ്ടാക്കളായി ചിത്രീകരിച്ച് കേസെടുത്ത പിങ്ക് പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസെടുക്കണമെന്നും ആനിരാജ പറഞ്ഞു.
Discussion about this post