മൊഹാലി: പഞ്ചാബിലെ സംസ്ഥാന കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി അമരീന്ദറും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. അമരീന്ദര്‍ സിങ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സിദ്ദു രംഗത്തെത്തി. മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്തും നിഷ്ക്രിയമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് സിദ്ദു സര്‍ക്കാരിനെതിരെ ഉന്നയിച്ചത്.
മയക്കുമരുന്ന് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും സിദ്ദു അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ കേസില്‍ പ്രതികളായവരെ വിദേശത്തു നിന്നും ഇന്ത്യയിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും സിദ്ദു ചൂണ്ടിക്കാണിച്ചു.
മയക്കുമരുന്നിന് ഇരകളാക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ കടുത്ത നടപടികള്‍ സര്‍ക്കാര്‍ പ്രതികള്‍ക്കെതിരെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ദു സൂചിപ്പിച്ചു.
Discussion about this post