ഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി. സ്‌കൂളുകളില്‍ പരീക്ഷ നടത്താനുള്ള സാഹചര്യമല്ല കേരളത്തില്‍ ഇപ്പോഴെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തില്‍ കൊവിഡ് സാഹചര്യം ഭീതിജനകമാണെന്നും കോടതി വ്യക്തമാക്കി.
കൊവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് കോടതി വിമര്‍ശിച്ചു.
അതേസമയം പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തേക്കുള്ളില്‍ മറുപടി നല്‍കാമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തിങ്കളാഴ്ചയായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്.
Discussion about this post