തിരുവനന്തപുരം: സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത് വലിയ തെറ്റായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി പറഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പകരം ജാതിമത സംഘടനകള്‍ വിദ്യാലയങ്ങള്‍ നിയന്ത്രണമില്ലാതെ അഴിഞ്ഞാടുകയാണ്. ചെറിയ പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ജാതിമത ഭ്രാന്ത് കുത്തിവെക്കാനാണ് ഇവരുടെ ശ്രമമെന്നും ആന്റണി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് കെ.എസ്.യു സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ കോളജുകള്‍ സര്‍ക്കാരുമായുള്ള പ്രവേശന കരാര്‍ ലംഘിക്കുന്നത് മര്യാദ കേടാണെന്ന് ആന്റണി പറഞ്ഞു. കരാര്‍ ലംഘിക്കുന്നവര്‍ സ്ഥാപനം നടത്തരുത്. സ്വകാര്യ വിദ്യാഭ്യാസമേഖല അഴിമതിയുടെ കേന്ദ്രമായി മാറിയെന്നും ആന്റണി കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥി പ്രവേശം മുതല്‍ അധ്യാപക നിയമനം വരെ കോഴത്തുക ഓരോ വര്‍ഷവും കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post