പത്തനംതിട്ടയില്‍ കോവിഡ് രോഗികളുമായി എത്തിയ ആംബുലന്‍സ് മറിഞ്ഞു. അബാന്‍ ജങ്ഷനില്‍ ഇന്ന് രാവിലെ പതിനൊന്നോടുകൂടി സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
നാലു കോവിഡ് രോഗികളും ഡ്രൈവറുമടക്കം അഞ്ചു പേരെ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രഥമിക നിഗമനം.
വിവിധ ഭാഗങ്ങളില്‍ നിന്ന് രോഗികളുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കെത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലന്‍സ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സിഗ്നല്‍ ശ്രദ്ധിക്കാത്തതിനാല്‍ എതിര്‍വശത്ത് നിന്ന് വന്ന ബസുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് മറിയുകയായിരുന്നു.
Discussion about this post