കൊച്ചി: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരെ വിമർശനവും യുപിക്കു പ്രശംസയുമായി കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത സ്വകാര്യ ചാനൽ ചർച്ചയിലാണു സാബു എം. ജേക്കബ് കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ചത്. കിറ്റെക്‌സ് ഗ്രൂപ്പിനെ യുപിയിലേക്കു യോഗി സ്വാഗതം ചെയ്തു.
കേരളത്തില്‍ കോവിഡ് പ്രതിരോധം പൂര്‍ണമായും പരാജയപ്പെട്ടു എന്നായിരുന്നു സാബു ജേക്കബിന്റെ ആരോപണം. കേരള സര്‍ക്കാര്‍ പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വാക്‌സിന്‍ കൊണ്ട് മാത്രമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുക. എന്നാല്‍ കേരള സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് കോവിഡിനെ പ്രതിരോധിക്കുന്നതെന്നും സാബു ജേക്കബ്ബ് കുറ്റപ്പെടുത്തി.
അതേസമയം കോവിഡില്‍ യുപി സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധം വളരെ അഭിനന്ദാര്‍ഹമെന്നും സാബു ജേക്കബ് പറഞ്ഞു. സമാധാനപരമായ ഒരു വ്യവസായ ചുറ്റുപാടാണ് അന്വേഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമശത്ത വ്യവസായ സൗഹൃ സംസ്ഥാനമാണ് യുപി. വൈകാതെ തന്നെ യുപി ഒന്നാം സ്ഥാനത്ത് എത്തുമെന്നും അദേഹം പറഞ്ഞു. പരിപാടിക്കിടെ തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സാബു ജേക്കബിനെ യുപിയിലേക്ക് സ്വാഗതം ചെയ്തു.








