പടക്കളത്തില്‍ യുദ്ധവീരനായി അറിയപ്പെടുന്ന സുഖോയ് വിമാനങ്ങളിലൊന്ന് റോഡില്‍ ലാന്‍ഡ് ചെയ്യിച്ച് ചരിത്രം കുറിച്ച് വ്യോമസേന. ഏതെങ്കിലുമൊരു യുദ്ധവിമാനം ഇതാദ്യമായാണ് ദേശീയപാതയില്‍ പറന്നിറങ്ങുന്നത്.
വ്യാഴാഴ്ച രാജസ്ഥാനിലെ ജലോറിലെ ദേശീയപാതയിലായിരുന്നു സാഹസിക പ്രകടനം. സുഖോയ് മാത്രമല്ല, സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് ട്രാന്‍സ്പോര്‍ട്ട് വിമാനവും ജലോറിലെ എമര്‍ജന്‍സി ലാന്‍ഡിങ് ഫീല്‍ഡില്‍ ഇറക്കി വ്യോമസേന പൈലറ്റുമാര്‍ ചരിത്രം കുറിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ.എസ്. ഭദൗരിയ എന്നിവര്‍ വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു. ഇതോടൊപ്പം രാജ്നാഥ് സിങും നിതിന്‍ ഗഡ്കരിയും ദേശീയപാത 925 എയിലെ എമര്‍ജെന്‍സി ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു.
എന്‍എച്ച് 925-ല്‍ മൂന്ന് കിലോമീറ്റര്‍ ദൂരം നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇവിടം വ്യോമസേന തങ്ങളുടെ അടയന്തിര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. 2017 ഒക്ടോബറില്‍ വ്യോമസേന സമാനമായ മോക് ഡ്രില്‍ നടത്തിയിരുന്നു. ദേശീയ, സംസ്ഥാന പാതകളുടെയും അതിവേഗ പാതകളുടെയും അടിയന്തര ലാന്‍ഡിങ് സൗകര്യങ്ങള്‍ വിലയിരുത്തുന്നത് തുടരുമെന്നും സേന വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post