കോഴിക്കോട്: മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. പാളയം മൊയ്തീന് പള്ളിക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. ബേബി ബസാറിലെ ചെരിപ്പു കടക്കാണ് തീപിടിച്ചത്. കടയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി.
വികെഎം ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ചെരിപ്പ് കട സ്ഥിതി ചെയ്തിരുന്നത്. ഇവിടെയാണ് തീ പിടിച്ചത്.
മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിന് സ്ഥലത്ത് എത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി കടകളുള്ള സ്ഥലമായതിനാല്‍ സമീപത്തുള്ള കടകളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന.
Discussion about this post