ഭോപ്പാല്‍: മധ്യപ്രദേശില്‍ നടുറോഡില്‍ ആര്‍മി വാഹനം തടഞ്ഞുനിര്‍ത്തി മദ്യലഹരിയിലായിരുന്ന യുവതിയുടെ പരാക്രമം. വാഹനത്തെ തുടര്‍ച്ചയായി ചവിട്ടുകയും തടയാന്‍ ശ്രമിച്ച സൈനികനെ തള്ളുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗ്വാളിയാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
വഴിയാത്രക്കാരെ അടക്കം അസഭ്യം പറഞ്ഞ 22കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡല്‍ഹി സ്വദേശിനിയും മോഡല്‍ എന്ന് അവകാശപ്പെടുകയും ചെയ്യുന്ന 22കാരിയാണ് നടുറോഡില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. ആര്‍മി വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു യുവതിയുടെ പരാക്രമം. വാഹനത്തില്‍ നിരന്തരം ചവിട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇത് തടയാന്‍ ശ്രമിച്ച സൈനികനെ തള്ളിയതായും പൊലീസ് പറയുന്നു. നാട്ടുകാര്‍ക്ക് മുന്നില്‍ പരാക്രമം കാണിച്ച യുവതി അസഭ്യം പറഞ്ഞതായും പൊലീസ് പറയുന്നു.
https://twitter.com/EimKrrish/status/1436008503311695874?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1436008503311695874%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2021%2Fsep%2F10%2Fdrunk-delhi-girl-caught-on-cam-kicking-army-jeep-pushing-jawan-in-mp-130411.html
താന്‍ മോഡലാണെന്നും പരിപാടിയില്‍ പങ്കെടുക്കാനാണ് ഗ്വാളിയാറില്‍ എത്തിയതെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. നഗരത്തിലെ ഹോട്ടലില്‍ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തു. ഇവിടെ വച്ച് കൂട്ടുകാരില്‍ ഒരാളുമായി വാക്കേറ്റം ഉണ്ടാവുകയും ഇതിന്റെ പ്രകോപനമാണ് റോഡില്‍ യുവതി തീര്‍ത്തതെന്നും പൊലീസ് പറയുന്നു.
യുവതി മദ്യലഹരിയിലായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എക്സൈസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് യുവതിക്കെതിരെ കേസെടുത്തത്.
Discussion about this post