Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സിലബസിൽ ഹിന്ദുത്വവത്കരണം എന്ന ആരോപണം നിഷേധിച്ച് വൈസ് ചാൻസലർ; സവർക്കറും ഗോൾവാൾക്കറും സിലബസിൽ വന്നതിൽ അപാകതയില്ല; സിലബസ് മരവിപ്പിക്കില്ല

by Brave India Desk
Sep 10, 2021, 06:04 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: സർവകലാശാലയിലെ വിവാദ സിലബസ് മരവിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ. സിലബസിൽ കാവിവൽക്കരണവും ഹിന്ദുത്വവത്കരണവും ഇല്ല . സവർക്കറുടെയും ഗോൾവാൾക്കറുടെയും രചനകൾ ഉൾപ്പെടുത്തിയതിൽ അപാകതയില്ല. ഒരു വിഷയത്തെക്കുറിച്ച് പഠിക്കാൻ അതുമായി ബന്ധപ്പെട്ടവരുടെ രചനകൾ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോരായ്മകൾ രണ്ടംഗ സ്വതന്ത്രവിദഗ്ധ സമിതി അന്വേഷിക്കും. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ലഭിച്ചശേഷം സിലബസ് മാറ്റണോ എന്നു തീരുമാനിക്കും. ഇതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് റിപ്പോർട്ട് സമർപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

കണ്ണൂർ സർവകലാശാലയിലെ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ സിലബസാണ് വിവാദമായത്. സർവകലാശാലയുടെ കീഴിൽ ബ്രണ്ണൻ കോളജിൽ പൊളിറ്റിക്കൽ സയൻസ് വകുപ്പിനു കീഴിൽ മാത്രമാണ് എംഎ ‘ഗവേണൻസ് ആൻഡ് പൊളിറ്റിക്സ്’ കോഴ്സ് പഠിപ്പിക്കുന്നത്. കഴിഞ്ഞവർഷം നവംബറിൽ തുടങ്ങിയ കോഴ്സിന്റെ മൂന്നാം സെമസ്റ്റർ സിലബസിലാണു വിവാദങ്ങൾക്കിടയാക്കിയ മാറ്റം നടന്നത്.

‘തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്’ എന്ന പേപ്പറിൽ വി.ഡി.സവർക്കർ, എം.എസ്.ഗോൾവാൾക്കർ, ദീൻ ദയാൽ ഉപാധ്യായ എന്നിവരുടെ രചനകളും കാഴ്ചപ്പാടുകളും ഉൾപ്പെടുത്തിയതിനെ ചൊല്ലിയാണു വിവാദം. ഇതേ പേപ്പറിൽ രവീന്ദ്രനാഥ ടഗോർ, അരബിന്ദോ, മഹാത്മാഗാന്ധി, നെഹ്റു, അംബേദ്കർ എന്നിവർ ദേശീയതയെ കുറിച്ചു പറയുന്ന ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സമകാലിക പൊളിറ്റിക്കൽ തിയറി എന്ന ഭാഗത്തിനു പകരം ഇന്ത്യൻ രാഷ്ട്രീയത്തിലെ സംവാദങ്ങൾ എന്ന ഭാഗം സിലബസിൽ ഉൾപ്പെടുത്തണമെന്ന 4 അംഗ വിദഗ്ധസമിതിയുടെ നിർദേശം അംഗീകരിച്ചാണു കഴിഞ്ഞമാസം 17ന് വിസി സിലബസ് പരിഷ്കരിച്ച് ഉത്തരവിറക്കിയത്. സമകാലിക പൊളിറ്റിക്കൽ തിയറി 3 സെമസ്റ്ററുകളിലായി 3 പേപ്പറുകളിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.

എംജി സർവകലാശാലയിലെ അസോ. പ്രഫസർ ഡോ. ബിജു ലക്ഷ്മണൻ, പയ്യന്നൂർ കോളജിലെ അസി. പ്രഫസർ ഡോ. സുധീഷ്, മഹാരാജാസ് കോളജിലെ അസി. പ്രഫസർ ഡോ. ജോബി വർഗീസ്, ബ്രണ്ണൻ കോളജിലെ അസി.പ്രഫസർ ഡോ. പി.ആർ.ബിജു എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണു പരിഷ്കരണ നിർദേശം നൽകിയത്. ബോർഡ് ഓഫ് സ്റ്റഡീസ് നിലവിലില്ലാത്തതു കൊണ്ടു വിദഗ്ധ സമിതി രൂപീകരിച്ചുവെന്നാണു സർവകലാശാലയുടെ വിശദീകരണം.

വിവാദമായതിന് പിന്നാലെ സർവകലാശാല സിലബസിൽ ആർ.എസ്.എസ്. നേതാവ് ഗോൾവാൾക്കറെയും സവർക്കറെയും ഉൾപ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചിരുന്നു. വിവാദ സിലബസിനെതിരേ സർവകലാശാലയിൽ ഉപരോധസമരം നടത്തിയ കെ.എസ്.യു പ്രവർത്തകരെയാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വാക്കാൽ ഇക്കാര്യം അറിയിച്ചത്.

 

 

Tags: Kannur Universityuniversity syllabus
Share1
Tweet
Send
Share

Latest stories from this section

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

Latest News

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies