മലപ്പുറം: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തെഹ്ലിയയെ നീക്കം ചെയ്തു. ഗുരുതര പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സംസ്ഥാന കമ്മിറ്റിയുടെ ആവശ്യ പ്രകാരം മുസ്ലിം ലീഗ് ദേശീയ നേതൃത്വമാണ് തെഹ്ലിയക്കെതിരെ നടപടി സ്വീകരിച്ചത്.
സ്ത്രീവിരുദ്ധ പരാതിയെ തുടര്‍ന്നുള്ള വിവാദത്തില്‍ ഹരിത മുന്‍ നേതൃത്വത്തെ നിരന്തരം അനുകൂലിച്ചിരുന്ന ആളാണ് തെഹ്ലിയ. ഈ വിഷയത്തില്‍ കോഴിക്കോട്ട് വെച്ച് അവര്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.
വിവാദത്തെ തുടര്‍ന്ന് ഹരിത കമ്മിറ്റി പിരിച്ചുവിട്ട് പുതിയ നേതൃത്വത്തെ അവരോധിച്ച് അധികം വൈകാതെയാണ് തെഹ്ലിയക്കെതിരെ നടപടിയുണ്ടായത്.
Discussion about this post