ചണ്ഡീഗഡ്: ഹരിയാനയിലെ ഗ്രാമത്തില്‍ അജ്ഞാത പനി ബാധിച്ച് 10 ദിവസത്തിനിടെ മരിച്ചത് എട്ട് കുട്ടികള്‍. പല്‍വാല്‍ ജില്ലയിലെ ചില്ലി ഗ്രാമത്തിലാണ് പനി പടരുന്നത്. 44 പേരെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ 35 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.
പനിയുടെ കാരണം ആരോഗ്യവിഭാഗത്തിന് കൃത്യമായി തിരിച്ചറിയാനായിട്ടില്ലെങ്കിലും ഡെങ്കിപ്പനിയാവാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഡെങ്കിപ്പനിയെ കരുതിയിരിക്കാനും ശുചിത്വം പാലിക്കാനുമുള്ള മുന്‍കരുതലുമായി ആരോഗ്യവകുപ്പ് അധികൃതര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. പനിയുടെ കാരണം സ്ഥിരീകരിക്കാനുള്ള പരിശോധനകളും നടത്തുന്നതായി മെഡിക്കല്‍ ഓഫിസര്‍ വിജയകുമാര്‍ വ്യക്തമാക്കി.
Discussion about this post