ഡല്‍ഹി: മുഖ്യമന്ത്രിയാകാനുള്ള വെള്ളാപ്പള്ളി നടേശന്റെ മോഹം കേരളത്തില്‍ നടക്കുമെന്നു കരുതുന്നില്ലെന്നു സാഹിത്യകാരന് എം. മുകുന്ദന്. മകനെ കേന്ദ്ര മന്ത്രിയാക്കാനുള്ള മോഹവും നടക്കില്ല. ജനങ്ങളുടെ കൂട്ടായ്മകള്‍ വിജയിക്കുന്ന കാലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഈഴവ സമുദായക്കാര്‍ ഒരേ സമയം സി.പി.എമ്മുകാരും എസ്.എന്‍.ഡി.പിക്കാരുമാണ്. ഇതില്‍ ഏതെങ്കിലും ഒന്നുമതിയെന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് അവര്‍ക്കിടയില്‍ വലിയ സംഘര്ഷമാണുണ്ടാക്കിയിരിക്കുന്നത്. പക്ഷെ, പ്രബുദ്ധരാണു കേരളത്തിലെ ജനങ്ങള്‍. അതുകൊണ്ട് മുഖ്യമന്ത്രിയാകാനും മകനെ കേന്ദ്ര മന്ത്രിയാക്കാനുമുള്ള വെള്ളാപ്പള്ളിയുടെ മോഹം കേരളത്തില്‍ നടക്കാന്‍ ഇടയില്ല- എം.മുകുന്ദന് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കപ്പുറത്ത് ജനങ്ങളുടെ കൂട്ടായ്മകള്‍ വിജയിക്കുന്ന കാലമാണിത്. പെമ്പിളൈ ഒരുമൈ അതിന് ഉദാഹരണമാണെന്നും മുകുന്ദന് പറഞ്ഞു.
Discussion about this post