ഡല്‍ഹി: ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ രാജ്യവ്യാപക ബീഫ് നിരോധനത്തെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. രാജ്യത്ത് അത്തരമൊരു നിയമം കൊണ്ടുവന്നാല്‍ അത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമല്ലെന്ന സമര്‍ത്ഥിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന എന്ന് സൂചനയുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്.
ബി.ജെ.പി അധികാരത്തില്‍ വരുന്നതിനും മുന്‍പേ തന്നെ ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലും ബീഫ് നിരോധനം നിലനിന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദിഗ് വിജയ്‌സിംഗിന്റെ പ്രസ്താവന സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നു. കേരളത്തില്‍ ബീഫ് നിരോധനത്തിനെതിരെ ഇടത് സംഘടനകള്‍ നേരത്തെ സമരരംഗത്തിറങ്ങിയിരുന്നു. എന്നാല്‍ കേരളത്തില്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
വിവിധ സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന ദിഗ് വിജയ്‌സിംഗിന്റെ പ്രസ്താവനയില്‍ യുഡിഎഫ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം ഇനിയുള്ള ദിവസങ്ങളിലും സജീവമാകും.
Discussion about this post