തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ തല്‍കാലം അനുമതി നല്‍കേണ്ടെന്നും യോഗം തീരുമാനിച്ചു.
നിലവില്‍ സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ ഇരുന്നു മദ്യപിക്കാനുള്ള അനുമതിയില്ല. പാഴ്‌സല്‍ സൗകര്യം മാത്രമാണുള്ളത്. ബാറുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നുമുതല്‍ തുറക്കും. ഏകദേശം ഒന്നരവര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത്.
Discussion about this post