ബീജിംഗ്: ചൈനയിലെ ഗുയ്ഷു പ്രവിശ്യയിലുണ്ടായ ബോട്ടപകടത്തിൽ 8 പേർ മരിച്ചു. 7 പേരെ കാണാതായി. സാംകേ നദിയിലായിരുന്നു അപകടം.
പ്രാദേശിക സമയം പുലർച്ചെ 8.10ന് നടന്ന അപകടത്തിൽ പെട്ട 39 പേരെ രക്ഷപ്പെടുത്തി. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്.
40 പേർക്ക് മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന ബോട്ടിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകട കാരണമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
Discussion about this post