Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലോകത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് വേ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക്; യാത്രസമയം പകുതിയാകും

by Brave India Desk
Sep 20, 2021, 01:53 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

2023-ല്‍ ഡൽഹി – മുംബൈ എക്‌സ്പ്രസ് വേ യാഥാര്‍ഥ്യമാകുന്നതോടെ ടോള്‍ ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് പ്രതിമാസം 1000 കോടിമുതല്‍ 1500 കോടി രൂപ വരെ ലഭിക്കുമെന്ന് കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ.) വരുമാനമുണ്ടാക്കാനുള്ള സ്വര്‍ണഖനിയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്‍.എച്ച്.എ.ഐ.യുടെ വാര്‍ഷിക ടോള്‍ വരുമാനം 1.4 ലക്ഷം കോടി രൂപയിലെത്തുമെന്നും ഗഡ്കരി പറഞ്ഞു. നിലവില്‍ ഇത് 40,000 കോടി രൂപയാണ്.

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ നിര്‍മാണം 2023 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത്മാല പരിയോജനയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായാണ് നിര്‍മാണം. 1380 കിലോമീറ്ററാണ് ദൈര്‍ഘ്യം. പ്രതീക്ഷിക്കുന്ന ചെലവ് 98,000 കോടി രൂപ. ഡല്‍ഹി, ഹരിയാണ, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന എട്ടുവരിപ്പാത, ഡല്‍ഹിക്കും മുംബൈയ്ക്കും ഇടയിലുള്ള യാത്രാസമയം 24 മണിക്കൂറില്‍നിന്ന് 12 മണിക്കൂറായി കുറയ്ക്കും. ദൂരം 130 കിലോമീറ്റര്‍ കുറയും.

Stories you may like

ആരോഗ്യസ്ഥിതിയിൽ പുരോഗതി ; എൽ.കെ. അദ്വാനി ആശുപത്രി വിട്ടു

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

പാതയുടെ 160 കിലോമീറ്റര്‍ ഹരിയാണയിലൂടെയാണ് കടന്നുപോകുന്നത്. അതില്‍ 130 കിലോമീറ്റര്‍ നിര്‍മിക്കാനുള്ള 10,400 കോടിയുടെ കരാര്‍ നല്‍കിക്കഴിഞ്ഞു. രാജസ്ഥാനിലൂടെ 374 കിലോമീറ്റര്‍ കടന്നുപോകുന്നുണ്ട്. അതിനായി 16,600 കോടി രൂപയുടെ കരാര്‍ നല്‍കിക്കഴിഞ്ഞു. ദൗസയില്‍നിന്ന് നിലവിലെ ആഗ്ര-ജയ്പുര്‍ ഹൈവേയിലേക്ക് കടക്കാന്‍ മാര്‍ഗമുണ്ടാകും. രാജസ്ഥാനിലൂടെയുള്ള ഭാഗങ്ങള്‍ 2022-ല്‍ പൂര്‍ത്തിയാകും.

മധ്യപ്രദേശിലൂടെ 245 കിലോമീറ്റര്‍ കടന്നുപോകുന്നപാതയ്ക്കായി 11,100 കോടിയുടെ കരാറാണ് നല്‍കിയത്. അതില്‍ 100 കിലോമീറ്റര്‍ നിര്‍മിച്ചുകഴിഞ്ഞു. ബാക്കിയുള്ളവയുടെ നിര്‍മാണം നടക്കുന്നുണ്ട്. ചമ്പല്‍ നദിക്കുമുകളില്‍ പ്രത്യേകതയുള്ള പാലവും നിര്‍മിക്കും. 2022 അവസാനത്തോടെ മധ്യപ്രദേശിലൂടെയുള്ള ഭാഗം പൂര്‍ത്തിയാകും. ഗുജറാത്തിലൂടെ പോകുന്ന 423 കിലോമീറ്ററിനായി 35,100 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതില്‍ 390 കിലോമീറ്ററിന് കരാര്‍ നല്‍കിയെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു.

 

Tags: express wayDelhi - Mumbai Express waynithin ghadkarinidhin gadkari
Share483
Tweet
Send
Share

Latest stories from this section

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

ഭാവിയിൽ അമേരിക്കയിൽ ഇസ്രായേലിനോട് ശത്രുത പുലർത്തുന്ന ഒരു ഭരണകൂടം വരാൻ സാധ്യത ; ഇന്ത്യയുമായുള്ള ബന്ധം നിർണായകമെന്ന് നെതന്യാഹു

ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരി കൃത്രിമ വൈദ്യുതി തടസ്സം: പ്രതി പുണെയിൽ നിന്ന് പിടിയിൽ!

ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരി കൃത്രിമ വൈദ്യുതി തടസ്സം: പ്രതി പുണെയിൽ നിന്ന് പിടിയിൽ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെപ്പ്: വിവരമറിഞ്ഞ് 15 മിനിറ്റിനുള്ളിൽ പിടിയിലായി ഷൂട്ടർമാർ!

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെപ്പ്: വിവരമറിഞ്ഞ് 15 മിനിറ്റിനുള്ളിൽ പിടിയിലായി ഷൂട്ടർമാർ!

Latest News

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

‘അമേരിക്കയെ എന്നും കണ്ണടച്ച് വിശ്വസിക്കാനാവില്ല, ഇന്ത്യ അങ്ങനെയല്ല!’; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇന്ത്യയെ കൂട്ടുപിടിച്ച് നെതന്യാഹു

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

‘ ഭാരതത്തിന്റെ രത്‌നം’ ;  എൽകെ അദ്വാനിയ്ക്ക് ഭാരത് രത്‌ന

ആരോഗ്യസ്ഥിതിയിൽ പുരോഗതി ; എൽ.കെ. അദ്വാനി ആശുപത്രി വിട്ടു

ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ

കാലഹരണപ്പെട്ട എഫ്.ഡി ബാങ്കിൽ കിടപ്പുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം; അറിയേണ്ട കാര്യങ്ങൾ ഇതാ!

മാസപ്പടിക്കേസ്; വീണവിജയന്റെ മൊഴിയെടുത്തു; പൂട്ട് വീഴുമോ

 മാസപ്പടി ഹവാല കേസിൽ നിർണായക നീക്കം: ദുബായിൽ നിന്ന് വിവര ശേഖരണത്തിനൊരുങ്ങി ഇ.ഡി; ‘ലെറ്റേഴ്‌സ് റൊഗറ്റോറി’ ഉടൻ കൈമാറും!

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

13,800 കോടി ഡോളറിന്റെ കടക്കെണിയിൽ വലയുന്ന പാകിസ്താൻ യു.എൻ ‘ബോറോവേഴ്സ് പ്ലാറ്റ്‌ഫോം’ അധ്യക്ഷ സ്ഥാനത്തേക്ക്; പുതിയ പദവിക്ക് പിന്നിലെന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies