നാദാപുരം: കാട്ടാടിനെ വിഴുങ്ങാനുള്ള ശ്രമത്തിനിടെ കൊമ്പ് കൊണ്ട് കുത്തേറ്റ് പെരുമ്പാമ്പും ശ്വാസം മുട്ടി കാട്ടാടും ചത്തു. വിലങ്ങാട് വലിയ പാനോം കുരിശ് പള്ളി റോഡിലാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ പെരുമ്പാമ്പ് കാട്ടാടിനെ പിടികൂടി വിഴുങ്ങാനുള്ള ശ്രമത്തിലായിരുന്നു. മരണവെപ്രാളത്തിനിടയില്‍ ആടിന്റെ കൊമ്പ് കൊണ്ട് പാമ്പിനു കുത്തേൽക്കുകയായിരുന്നു.
മുറിവേറ്റ നിലയില്‍ പാമ്പ് കിടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനിടയില്‍ പാമ്പ് കഴുത്തില്‍ ചുറ്റിവരിഞ്ഞ് ആടും ചത്തിരുന്നു. മീറ്ററുകളോളം നീളമുള്ള പാമ്പിന്റെ ശരീരത്തില്‍ കൊമ്പ് തുളച്ച് കയറിയ മുറിവു കണ്ടതോടെ നാട്ടുകാര്‍ വനം വകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു.
തുടര്‍ന്ന് ആടിനെയും പാമ്പിനെയും വനം വകുപ്പ് അധികൃതര്‍ കൊണ്ടുപോയി.
Discussion about this post