പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. ബൈഡന്‍ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക.
അഫ്ഗാന്‍ വിഷയത്തിനു പുറമെ കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സൈനിക മേഖലകളിലെ സഹകരണം തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും ചര്‍ച്ചയാകുക. അമേരിക്ക, ആസ്ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളടങ്ങുന്ന ക്വാഡ് ഉച്ചകോടിയിലും മോദി ഇന്ന് പങ്കെടുക്കും.
യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്മോറിസണ്‍ എന്നിവരുമായി മോദി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. അഞ്ച് ബഹുരാഷ്ട്ര കമ്പനികളുടെ സി.ഇ.ഒമാരുമായും മോദി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.
Discussion about this post