Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഭീകരതയുടെ പ്രഭവകേന്ദ്രം ഇപ്പോൾ ഭീകരതയുടെ ഇര; ലോകത്ത് ഏറ്റവും കൂടുതൽ ഭീകരാക്രമണം നടക്കുന്ന രാജ്യമായി പാകിസ്താൻ!

by Brave India Desk
Mar 21, 2026, 11:20 am IST
in International
Share on Facebook
Tweet
WhatsApp
Telegram

അയൽരാജ്യങ്ങളെ തകർക്കാൻ പാകിസ്താൻ വളർത്തിയെടുത്ത ഭീകര ശൃംഖലകൾ ഇപ്പോൾ ആ രാജ്യത്തെ തന്നെ വിഴുങ്ങുന്നു. 2026-ലെ ഗ്ലോബൽ ടെററിസം ഇൻഡക്സ് (GTI) പ്രകാരം ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താൻ ഒന്നാമതെത്തി. ചരിത്രത്തിലാദ്യമായാണ് പാകിസ്താൻ ഈ നാണംകെട്ട പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2025-ൽ മാത്രം പാകിസ്താനിൽ 1,045 ഭീകരാക്രമണങ്ങളിലായി 1,139 പേർ കൊല്ലപ്പെടുകയും 1,595 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ 655 പേരെ ഭീകരർ ബന്ദികളാക്കി. 8.574 സ്കോറോടെയാണ് പാകിസ്താൻ പട്ടികയിൽ ഒന്നാമതായത്. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളെല്ലാം ഭീകരവാദത്തെ പ്രതിരോധിക്കുന്നതിൽ മുന്നേറിയപ്പോൾ പാകിസ്താൻ മാത്രം വൻ തകർച്ചയിലേക്കാണ് നീങ്ങുന്നത്. 2013-ന് ശേഷമുള്ള പാകിസ്താൻ്റെ ഏറ്റവും ഭയാനകമായ വർഷമായാണ് 2025 രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ പ്രവിശ്യകളിലാണ് പാകിസ്താനിലെ ഭീകരാക്രമണങ്ങളുടെ 74 ശതമാനവും നടക്കുന്നത്. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ (TTP) ആണ് രാജ്യത്തെ പ്രധാന ശത്രുവായി മാറിയിരിക്കുന്നത്. അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്ന ടിടിപിക്ക് അഫ്ഗാൻ താലിബാന്റെ പിന്തുണയുണ്ടെന്നതും പാകിസ്ഥാനെ കുഴപ്പിക്കുന്നുണ്ട്. 2021-ൽ അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ ടിടിപിക്ക് സുരക്ഷിത താവളങ്ങൾ ലഭിച്ചു. മുൻപ് ‘നല്ല താലിബാൻ’, ‘ചീത്ത താലിബാൻ’ എന്നിങ്ങനെ വേർതിരിച്ച് ഇന്ത്യക്കും അഫ്ഗാനിസ്ഥാനുമെതിരെ ഭീകരരെ ഉപയോഗിച്ച പാകിസ്താൻ്റെ തന്ത്രം ഇപ്പോൾ അവർക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ഇതിന് പുറമെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) നടത്തിയ ട്രെയിൻ പിടിച്ചെടുക്കലും 442 പേരെ ബന്ദികളാക്കിയതും ലോകത്തെ തന്നെ ഞെട്ടിച്ച ഏറ്റവും വലിയ ഭീകരാക്രമണമായാണ് ജിടിഐ റിപ്പോർട്ട് വിലയിരുത്തുന്നത്. ചൈനീസ് നിക്ഷേപങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഇപ്പോൾ ബലൂച് വിമതരുടെ പ്രധാന ലക്ഷ്യം. ദശാബ്ദങ്ങളായി പാകിസ്താൻ പിന്തുടരുന്ന തെറ്റായ നയങ്ങളുടെ അനന്തരഫലമാണ് ഈ ഭീകരാവസ്ഥയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Stories you may like

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Tags: pakistanerror For Decades
Share
Tweet
Send
Share

Latest stories from this section

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിമാനം ഇടിച്ചിറക്കാൻ ലക്ഷ്യമിട്ടു ; കർശന നടപടികൾക്കൊരുങ്ങി അന്താരാഷ്ട്ര വ്യോമയാന സംഘടനകൾ

Latest News

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies