മാപ്പിള കലാപത്തെ കേരള സർക്കാർ ഹിന്ദു വംശഹത്യയായി പ്രഖ്യാപിക്കണമെന്ന് പ്രജ്ഞാ പ്രവാഹ് കൺവീനർ ജെ നന്ദകുമാർ ആവശ്യപ്പെട്ടു. ഒരു പ്രദേശത്തെ പതിനായിരത്തോളം വരുന്ന ഹിന്ദുക്കൾ കൊലചെയ്യപ്പെട്ട സംഭവം സംഘടിതമായ ഹിന്ദു കൂട്ടക്കൊലയായിരുന്നു. മതപരിവർത്തനം എതിർത്ത ഹിന്ദുക്കളാണ് കൊല്ലപ്പെട്ടതെന്ന് ജെ നന്ദകുമാർ ചൂണ്ടിക്കാട്ടി.
1921ലെ കലാപത്തിലെ ഇരകളുടെ കുടുംബങ്ങൾ ഇന്നും അതിന്റെ ദുരിതം അനുഭവിക്കുകയാണ്. ആ കലാപത്തിന് നേതൃത്വം നൽകിയ കൊലപാതകികളെ സ്വാതന്ത്ര്യ സമര സേനാനികളായി ചിത്രീകരിക്കുന്നത് ഇരകളോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
അംബേദ്കറുടെ വാക്കുകളെ പോലും അവഗണിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. 1921ലെ കലാപം കേവലം ഒരു സാധാരണ സംഭവം മാത്രമായിരുന്നില്ലെന്നും കൂട്ടക്കൊലയും ഹിന്ദു വംശഹത്യയും ആയിരുന്നെന്നും അംബേദ്കറും ആനി ബസന്റും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജെ നന്ദകുമാർ ചൂണ്ടിക്കാട്ടി.
കലാപത്തിൽ ഇരയക്കപ്പെട്ട ഹിന്ദു കുടുംബങ്ങളുടെ ദുരിതങ്ങൾ മറന്ന് കേരള സർക്കാർ അക്രമികൾക്കായി സ്മാരകങ്ങൾ പണിയുകയാണ്. കലാപത്തിന് നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേരള സർക്കാർ സ്വാതന്ത്ര്യ സമര സേനാനിയായി വാഴ്ത്തുകയാണ്.
അക്രമികൾക്കല്ല മറിച്ച് ഇരകൾക്കാണ് സ്മാരകം വേണ്ടത്. ഇക്കാര്യം കൂടി പ്രജ്ഞാ പ്രവാഹ് കേരള സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും നന്ദകുമാർ പറഞ്ഞു.
Discussion about this post