ടെല്‍ അവീവ്: ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആധുനിക സുരക്ഷാവേലി സ്ഥാപിച്ചു. നുഴഞ്ഞുകയറ്റം തടയാന്‍ വേണ്ടിയാണ് സുരക്ഷാ വേലി നിര്‍മ്മിച്ചിരിക്കുന്നത്. നുഴഞ്ഞുകയറുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കുന്ന സെന്‍സറുകള്‍ ഘടിപ്പിച്ചവയാണിവയെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രാലയം അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഗാസയില്‍ 50 ദിവസം നീണ്ട യുദ്ധമാണ് വേലി നിര്‍മിക്കാന്‍ കാരണമെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. വേലിയുടെ നിര്‍മാണത്തിനും മൂന്ന് വര്‍ഷത്തേക്കുള്ള പരിപാലനത്തിനും 490 കോടി രൂപയാണ് ചെലവ്.
Discussion about this post