ഡല്‍ഹി: ഡല്‍ഹിയിലെ എം.എല്‍.എമാരുടെ പ്രതിമാസ ശമ്പളം പന്ത്രണ്ടായിരത്തില്‍ നിന്ന് അമ്പതിനായിരമാക്കാന് ശുപാര്‍ശ. നിയമസഭാംഗങ്ങളുടെ ശമ്പളപരിഷ്കരണത്തെ കുറിച്ച് പഠിച്ച സ്വതന്ത്ര സമിതിയാണ് സ്പീക്കര്‍ രാംനിവാസ് ഗോയലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാല്‍ എം.എല്‍.എമാര്‍ക്ക് ശമ്പളവും ആനുകൂല്യവും അടക്കം രണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ ലഭിക്കും. നിലവില്‍ ഡല്‍ഹിയില്‍ എം.എല്‍.മാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളുമുള്‍പ്പെടെ 83500 രൂപയാണ് ലഭിക്കുന്നത്. ഓഫീസ് കെട്ടിടത്തിന്റെ വാടക, ഫോണ്‍, വൈദ്യുതി, ഇന്ധന ചെലവ് എന്നിവയ്ക്കു പോലും ഈ തുക തികയുന്നില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ പറയുന്നത്.
Discussion about this post