പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ ഡ്രൈവർ അജി നെട്ടൂരിന്റെ അഭിമുഖം 24ന്യൂസ് കാണിച്ചപ്പോൾ പരിപാടിയിൽ തടസ്സം നേരിട്ടതിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. 24ന്യൂസ് റിപ്പോർട്ടർ ആയ സഹിൻ ആന്റണി ചേട്ടനെ കുറിച്ച് അജി പറഞ്ഞപ്പോൾ ആണ് തടസ്സം നേരിട്ടത്. ദൃശ്യം മുറിഞ്ഞത് യാദൃശ്ചികമാണെന്നും കുറ്റമറ്റ സാങ്കേതിക സംവിധാനങ്ങൾ ലൈവിന് ഉപയോഗിക്കണമെന്നും താൻ ചാനൽ മേധാവി ശ്രീകണ്ഠൻ നായർ ചേട്ടനോട് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നുവെന്നും ചാനൽ മനപൂർവം സൃഷ്ടിച്ച സാങ്കേതിക തടസത്തെ പരിഹസിച്ച് ശ്രീജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മോൻസൺ മാവുങ്കലിന്റെ ഡ്രൈവർ അജി നെട്ടൂരിന്റെ അഭിമുഖം 24ന്യൂസ് കാണിച്ചപ്പോൾ പരിപാടിയിൽ തടസ്സം നേരിട്ടതിനെ കുറിച്ച് ഞാൻ പോസ്റ്റ് ചെയ്തിരുന്നു. 24ന്യൂസ് റിപ്പോർട്ടർ ആയ സഹിൻ ആന്റണി ചേട്ടനെ കുറിച്ച് അജി പറഞ്ഞപ്പോൾ ആണ് തടസ്സം നേരിട്ടത്. ദൃശ്യം മുറിഞ്ഞത് യാദൃശ്ചികമാണെന്നും കുറ്റമറ്റ സാങ്കേതിക സംവിധാനങ്ങൾ ലൈവിന് ഉപയോഗിക്കണമെന്നും ഞാൻ ചാനൽ മേധാവി ശ്രീകണ്ഠൻ നായർ ചേട്ടനോട് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിന്റെ ദൃശ്യം ചാനലിന്റെ യൂട്യൂബിൽ ലഭ്യമല്ലാത്തതിനാൽ യപ്പ് ടിവി ആപ്പിൽ നിന്നെടുത്ത് ഞാൻ പോസ്റ്റ് ചെയ്തിരുന്നു. വെറും 18 സെക്കന്റ് മാത്രമുള്ള ദൃശ്യം. അതും ചാനലിനു കടപ്പാട് വെച്ചാണ് പോസ്റ്റ് ചെയ്തതും. മൂവായിരത്തിലധികം ആൾക്കാർ ഷെയർ ചെയ്തപ്പോൾ കോപ്പിറൈറ്റ് ക്ലെയിം വന്ന് ദൃശ്യം ബ്ലോക്കായി. സാധാരണ ചെറിയ ദൈർഘ്യമുള്ള ദൃശ്യങ്ങൾ കടപ്പാട് വെച്ച് ഉപയോഗിക്കുന്നത് മാധ്യമരംഗത്ത് അംഗീകരിക്കപ്പെട്ട മര്യാദയാണ് എന്നത് അവിടെയിരിക്കട്ടെ. എന്തായാലും ദൃശ്യം അവരുടേതാണ്, എന്റേതല്ല. എന്നാലും എനിക്ക് ശ്രീകണ്ഠൻ നായർ ചേട്ടനോട് പറയാനുള്ളത് വീണ്ടും പറയുന്നു. ലൈവ് സാങ്കേതിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുക.
സംഭവത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന് വിരോധമില്ലല്ലോ അല്ലേ? ഇതിനും ഹൃദയം നിറഞ്ഞു തുളുമ്പുന്ന കടപ്പാട് 24ന്യൂസിന്.
https://www.facebook.com/panickar.sreejith/posts/4498917683461605
ആദ്യ പോസ്റ്റ്:
ക്യൂബളം ട്വന്റിഫ്രോഡ് ന്യൂസ് തൊഴിലവസരങ്ങൾ:
[1] റിപ്പോർട്ടർ
ജോലി: വാർത്തകൾ റിപ്പോർട്ട് ചെയ്യണം. മസാല ഇടണം. കള്ളന്മാരെ കണ്ടെത്തണം. ഡീൽ ഉറപ്പിക്കണം. ചാനലിൽ ഇൻവെസ്റ്റ് ചെയ്യിക്കണം.
യോഗ്യത: ധാരാവി അധോലോകത്തിൽ ചുരുങ്ങിയത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ഒന്നോ രണ്ടോ ക്രിമിനൽ കേസുകൾ അഭികാമ്യം.
[2] ലൈവ് കട്ടർ
ജോലി: ചാനൽ വാർത്തകൾ എപ്പോഴും കാണുക. മൊയിലാളിയെ പൊക്കിയടിക്കുമ്പോൾ ശബ്ദം കൂട്ടിവയ്ക്കുക. ലൈവിൽ ചാനലിനെയോ റിപ്പോർട്ടർമാരെയോ ആരെങ്കിലും കുറ്റം പറയുമ്പോൾ ലൈവ് പോകുന്ന കേബിൾ ഊരിക്കളയുകയോ കടിച്ച് പൊട്ടിക്കുകയോ ചെയ്യുക.
യോഗ്യത: ഏതെങ്കിലും കൊള്ളാവുന്ന ഇലക്ട്രീഷ്യന്റെ കൊള്ളരുതാത്ത അസിസ്റ്റന്റ് ആയി രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന കേൾവിശക്തി അഭികാമ്യം.
[3] സോഷ്യൽ മീഡിയ ഡിലീറ്റർ
ജോലി: ചാനലിനെ കുറ്റം പറഞ്ഞ് ആരെങ്കിലും ഫേസ്ബുക്കിലോ യൂട്യൂബിലോ പോസ്റ്റ് ചെയ്യുന്ന വിഡിയോകൾ ഓടിനടന്ന് പൂട്ടിക്കുക, ഡിലീറ്റ് ചെയ്യിപ്പിക്കുക. നിരീക്ഷകരുടെയും മറ്റും പോസ്റ്റ് വരുന്നത് നോക്കിയിരിക്കുക.
യോഗ്യത: നൈറ്റ് വാച്ച്മാൻ ആയി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. ഏഷണി പറയൽ, കൊളുത്തിക്കൊടുക്കൽ എന്നിവ അഭികാമ്യം.
https://www.facebook.com/panickar.sreejith/posts/4497268586959848
Discussion about this post