പത്തനംതിട്ട : അടൂർ ഏനാദിമംഗലത്ത് അഞ്ച് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നവർക്കാണ് മിന്നലേറ്റത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ദേഹത്തും കാലിലും പൊള്ളലേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏനാദിമംഗലം പഞ്ചായത്തിലെ 9–ാം വാർഡിൽ കുറുമ്പകര കാട്ടുകാല കോളനി ഭാഗത്ത് തൊഴിലുറപ്പു ജോലികൾ ചെയ്തു കൊണ്ടിരുന്ന തൊഴിലാളികൾക്കാണ് അപകടമുണ്ടായത്. കോളനി പ്രദേശത്ത് മഴക്കുഴി നിർമാണത്തിലേർപ്പെട്ടിരിക്കുകയായിരുന്നു ഇവർ. ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post