Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പൻഡോറ പേപ്പേഴ്സ് പുറത്തുവിട്ട അനധികൃത സമ്പാദ്യ പട്ടികയിലുള്ള ഇൻഡ്യക്കാർക്കെതിരെ കേന്ദ്ര അന്വേഷണം

by Brave India Desk
Oct 5, 2021, 07:38 am IST
in International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: പൻഡോറ പേപ്പേഴ്സ് പുറത്തുവിട്ട അനധികൃത സമ്പാദ്യമുള്ള ലോകത്തെ പ്രമുഖരുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ മേൽനോട്ടത്തിലുള്ള സംഘമായിരിക്കും അനേഷണം തുടങ്ങുന്നത്. ഇവർക്ക് പുറമെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), റിസർവ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ഈ സംഘത്തിൽ അംഗങ്ങളാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും നീരവ് മോദിയും ഉൾപ്പെടെയുള്ളവരാണ് പട്ടികയിലുള്ളത്.

ഇന്ത്യയിൽനിന്നു മാത്രം 300ലധികം പ്രമുഖരുടെ രഹസ്യ സമ്പത്തുകളുടെ വിവരങ്ങളാണ് പൻഡോറ പേപ്പേഴ്സ് പുറത്തുവിട്ടത്. പാകിസ്ഥാനിൽനിന്ന് 700 ലേറെ പേരാണ് ലിസ്റ്റിലുള്ളത്. പാക് പ്രധാനമന്ത്രിക്ക് നേരിട്ട് ബന്ധമുള്ളവരാണ് അതിൽ ഏഴു പേരെന്നും പറയുന്നു.

Stories you may like

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

117 രാജ്യങ്ങളിലെ 150 മാദ്ധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള 600 പത്രപ്രവർത്തകരെ ഉൾപ്പെടുത്തി ഇന്റർനാഷണൽ കൺസോർഷ്യം ഒഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐ.സി.ഐ.ജെ) നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. ലോകനേതാക്കൾ, സെലിബ്രിറ്റികൾ, കായികതാരങ്ങൾ, രാഷ്ട്രീയക്കാർ തുടങ്ങിയവർ നികുതിവെട്ടിച്ചും മറ്റും നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട രേഖകളാണിവ. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ നിക്ഷേപങ്ങളെക്കുറിച്ച് വിവരങ്ങളുണ്ട്.

ലിസ്റ്റിലുള്ള ഇന്ത്യക്കാർ

സച്ചിൻ ടെൻഡുൽക്കറുടെ ഭാര്യ അഞ്​ജലി, ഭാര്യാമാതാവ്​ ആനന്ദ്​ മെഹ്​ത, അനിൽ അംബാനി, സാമ്പത്തിക തട്ടിപ്പുകേസ് പ്രതി നീരവ് മോദി, സഹോദരി പൂർവി മോദി, കിരൺ മസുന്ദർ ഷാ, ബോളിവുഡ് നടൻ ജാക്കി ഷ്രോഫ് തുടങ്ങിയവരാണ് ഇന്ത്യൻ പട്ടികയിലുള്ളത്.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, പോപ്പ് ഗായിക ഷക്കീറ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, സൂപ്പർ മോഡൽ ക്ലൗഡിയ ഷിഫർ എന്നിവരുടെ പേരും പട്ടികയിലുണ്ട്. nജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന് ബ്രിട്ടനിലും അമേരിക്കയിലുമായി 7 കോടി പൗണ്ട് (703 കോടി രൂപ) രഹസ്യസമ്പത്തുള്ളതും അസർബൈജാൻ ഭരിക്കുന്ന അലിയെവ് കുടുംബം രഹസ്യസമ്പാദ്യം ഒളിപ്പിക്കാൻ വിദേശത്ത് ശൃംഖല കെട്ടിപ്പടുത്തതും രേഖകളിലുണ്ട്. പുടിന് മൊണാകോയിൽ രഹസ്യസമ്പാദ്യമുണ്ടെന്നും ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ലണ്ടനിൽ 64.5 ലക്ഷം പൗണ്ടിന്റെ വീടു വാങ്ങിയപ്പോൾ 3 ലക്ഷം പൗണ്ടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

മറ്റ് രാജ്യങ്ങളിലുള്ള ബാങ്കുകളുടെ അക്കൗണ്ടുകൾ (ഓഫ്‌ഷോർ അക്കൗണ്ട്) വഴിയാണ് നികുതി നിയമങ്ങൾ മറികടക്കാൻ ഇവർ ശ്രമം നടത്തിയിട്ടുള്ളതെന്നാണ് വിവരം. പലരാജ്യങ്ങളിലും ഇതിന് നിയമപരിരക്ഷയുള്ളതിനാൽ ഇവർ കുറ്റക്കാരാണെന്ന ആരോപണമുയരില്ലെന്നാണ് റിപ്പോർട്ട്. സച്ചിന്റെ നിക്ഷേപങ്ങൾ നിയമപരമാണെന്നും, അധികൃതർക്ക് രേഖകൾ നൽകിയിട്ടുണ്ടെന്നും സച്ചിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.

Tags: illegal asset caseworld leadersPandora Papers
Share1
Tweet
Send
Share

Latest stories from this section

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!

നഗരങ്ങൾ കുലുങ്ങി, കെട്ടിടങ്ങൾ തകർന്നു, വിമാന സർവീസുകൾ മുടങ്ങി; പനാമയിൽ തുടരെ രണ്ട് വൻ ഭൂചലനങ്ങൾ, നടുങ്ങി ലോകം!

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

Latest News

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

ഡൽഹിയെ ബന്ദിയാക്കാൻ ഒരാളെയും അനുവദിക്കില്ല ; കർശനനടപടികൾ തുടരുമെന്ന് രേഖ ഗുപ്ത ; മൂവായിരത്തിലധികം പേർ കസ്റ്റഡിയിൽ

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies