പ്രിയങ്ക വധേര ഗാന്ധി അറസ്റ്റിൽ. യുപി പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രിയങ്കയടക്കം 11 പേർക്കെതിരെ യുപി പൊലീസ് കേസെടുത്തു. സമാധാന അന്തരീക്ഷം തകർത്തതിനാണ് കേസെടുത്തത്. പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രിയങ്കക്കൊപ്പം മറ്റ് 11 പേരുടെയും അറസ്റ്റ് സിതാപുര്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുജാര്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി വി ശ്രീനിവാസ്, എം എല്‍ സി. ദീപക് മിശ്ര തുടങ്ങിയവരെയും കരുതല്‍ തടങ്കലിലാക്കിയിരുന്നു.
Discussion about this post