പട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലഖിംപുര്‍ സന്ദര്‍ശനത്തെ പരിഹസിച്ച് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി ഗിരിരാജ് സിങ്. രാഹുല്‍ ഗാന്ധിയുടെ ലഖിംപുര്‍ സന്ദര്‍ശനം വെറും പൊളിറ്റിക്കല്‍ ടൂറിസമാണെന്ന് അദ്ദേഹം പരിഹസിച്ചു.
” രാഹുല്‍ ഗാന്ധിയുടെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനം വെറും പൊളിറ്റിക്കല്‍ ടൂറിസമാണ്. യഥാര്‍ഥമായ ഒരു സഹാനുഭൂതിയും അതിന് പിന്നിലില്ല. എപ്പോഴാണോ കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒരു അവസരം കിട്ടുന്നത്, അപ്പോഴെല്ലാം അവര്‍ പൊളിറ്റിക്കല്‍ ടൂറിസം നടപ്പാക്കും. എന്തുകൊണ്ടാണ് ആ സംഭവത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തെ രാഹുല്‍ സന്ദര്‍ശിക്കാത്തത്. കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ എന്താണ് സന്ദര്‍ശിക്കാത്തത്” -ഗിരിരാജ് സിങ് പറഞ്ഞു.
പ്രിയങ്കയും രാഹുലും അടക്കമുള്ള കോണ്‍ഗ്രസ് സംഘം ഒക്ടോബര്‍ ആറിന് ലഖിംപൂരില്‍ മരിച്ചവരുടെ വീട്ടിലെത്തിയിരുന്നു. ഉത്തര്‍ പ്രദേശ് പൊലീസിന്റെ പലവിധത്തിലുള്ള വിലക്കുകള്‍ ലംഘിച്ചായിരുന്നു സന്ദര്‍ശനം.
Discussion about this post