ഡല്‍ഹി: ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് നീങ്ങുന്നതില്‍ സി.പി.എം പോളിറ്റ് ബ്യൂറോക്ക് എതിർപ്പ്. കോണ്‍ഗ്രസിനെ ആശ്രയിച്ച് മുന്നോട്ടുപോകേണ്ടതില്ലെന്നും വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് വീഴ്ചയുണ്ടാകുന്നുണ്ടെന്നുമാണ് യോഗത്തില്‍ അഭിപ്രായം.
അതേസമയം കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ സഖ്യനീക്കം പ്രായോഗികമല്ലെന്ന വാദവും യോഗത്തിലുണ്ടായി. ഒക്ടോബര്‍ 22ന് ചേരുന്ന കേന്ദ്ര കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ സമീപനം മുന്നോട്ടുവെക്കും.
കര്‍ഷക, തൊഴിലാളി സമരങ്ങളാണ് കേന്ദ്ര സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയതെന്നും പിബി പറയുന്നു. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജനക്ഷേമ വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടണം. ജനകീയ വിഷയങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം പ്രക്ഷോഭം നടത്താനും പി.ബി പരിപാടി രൂപപ്പെടുത്തി.
അടുത്ത ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രമേയത്തിന്റെയും പ്രവര്‍ത്തനം സംബന്ധിച്ചതിന്റെയും കരട് റിപ്പോര്‍ട്ടും പോളിറ്റ് ബ്യൂറോ തയാറാക്കി. ഇവ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വെക്കും. അതിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കും അന്തിമ റിപ്പോര്‍ട്ട്.
Discussion about this post