തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ് ഏറ്റെടുക്കുന്നതിനെ വീണ്ടും പിന്തുണച്ച് ശശി തരൂര്‍ എം.പി. അദാനി വരുന്നത് തലസ്ഥാന നഗരത്തിന്റെ വികസനത്തിന് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രകളെക്കുറിച്ച് എപ്പോഴും പരാതികളുയര്‍ന്നിരുന്നു. വിമാനത്താവളം നന്നായി പ്രവര്‍ത്തിക്കണമെന്നത് തിരുവനന്തപുരം നിവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. വിമാനത്താവളത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ഓഫറാണ് അദാനി വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളും സംതൃപ്തരാണെന്നും എംപി പറഞ്ഞു.
രാജ്യത്തെ വേറെയും ചില വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ് ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അവിടെയെല്ലാം നല്ല രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഇവിടെയും കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ. അതിനാല്‍ അവര്‍ക്ക് അവസരം നല്‍കണം. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടേതല്ലെന്നും തരൂര്‍ പറഞ്ഞു.
Discussion about this post