കോഴിക്കോട്: നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ സൂരജിന് തൂക്കുകയര്‍ തന്നെ ലഭിക്കണമെന്ന് കെ സുരേന്ദ്രന്. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിന് വധശിക്ഷ തന്നെ ലഭിക്കേണ്ടതാണെന്നും രാജ്യത്ത കുറ്റാന്വേഷണചരിത്രത്തില്‍ തന്നെ സവിശേഷ പ്രധാന്യമുള്ള കേസാണിതെന്നും ഉത്രവധക്കേസിന്റെ വിധി പ്രസ്താവത്തിന് ശേഷം നടത്തിയ പ്രതികരണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വധശിക്ഷ നല്‍കേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയിലും പറയുന്നുണ്ട്. കേരളത്തിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ ഈ കേസില്‍ മാതൃകാപരമായ ശിക്ഷ പ്രതിക്ക് കിട്ടേണ്ടതുണ്ട്. സമൂഹത്തിന് കൃത്യമായ സന്ദേശം നല്കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടത്. അതാണ് ബിജെപിയുടെ ആഗ്രഹം’ കെ സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
Discussion about this post