Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഭാര്യയോടൊപ്പം ഹണിമൂണിന് പോയി; ബയേണിന്റെ പ്രതിരോധനിര താരം ലൂക്കാസ് ഹെര്‍ണാണ്ടസിന് തടവ് ശിക്ഷ

by Brave India Desk
Oct 15, 2021, 03:34 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

മാഡ്രിഡ്: ഭാര്യയോടൊപ്പം ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയതിന് ബയേണ്‍ മ്യൂണിച്ചിന്റെ ഫ്രഞ്ച് പ്രതിരോധ നിര താരം ലൂക്കാസ് ഹെര്‍ണാണ്ടസിന് തടവ് ശിക്ഷ . 2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് സ്പെയിനിലെ പ്രമുഖ ക്ളബായ അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിച്ചിരുന്ന ഹെര്‍ണാണ്ടസും കാമുകി അമേലിയ ലൊറേന്റയുമായി വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. തര്‍ക്കത്തിനൊടുവില്‍ കോടതിയെ സമീപിച്ച ഇരുവരേയും സ്പെയിനിലെ നിയമം അനുസരിച്ച്‌ ആറു മാസത്തേക്ക് തമ്മില്‍ കാണുന്നതില്‍ നിന്ന് കോടതി വിലക്കി. ഇരുവരും തമ്മില്‍ 500 മീറ്റര്‍ ചുറ്റളവില്‍ ഒന്നിച്ചു വരാന്‍ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്.

എന്നാല്‍ കോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും പഴയ പിണക്കമെല്ലാം മറന്നു. തമ്മില്‍ കാണുന്നത് കോടതി വിലക്കിയിട്ടുണ്ടെന്ന വസ്തുത കാര്യമാക്കാതെ ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിനു ശേഷം അമേരിക്കയില്‍ ഹണിമൂണിന് പോയി തിരിച്ചു വന്ന ലൂക്കാസിനേയും അമേലിയയേയും കാത്ത് മാഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തില്‍ മാഡ്രിഡ് പൊലീസ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കോടതി വിധി ലംഘിച്ച്‌ 500 മീറ്റര്‍ ചുറ്റളവില്‍ ഇരുവരും തമ്മില്‍ കണ്ടു എന്ന കുറ്റത്തിന് ഇരുവരേയും 2017 ജൂണ്‍ 13ന് അറസ്റ്റ് ചെയ്തു. എന്നാല്‍ വിധിയെ കുറിച്ച്‌ അറിയില്ലായിരുന്നുവെന്ന് കാണിച്ച്‌ അമേലിയ കേസില്‍ നിന്ന് ഊരിപോയി. പക്ഷേ നേരത്തെയും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുള്ളതിനാല്‍ ലൂക്കാസിനെതിരെ കേസ് രജിസ്റ്രര്‍ ചെയ്തു.

Stories you may like

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

പിസിബി മേധാവിക്ക് മുന്നിൽ കുമ്പിടണം; തൊപ്പി അഴിച്ചുമാറ്റാൻ ആജ്ഞാപിച്ച് ടീം മാനേജർ’; പാക് ക്രിക്കറ്റ് താരങ്ങൾക്ക് നേരിട്ട അപമാനം വൈറൽ!

അതിനു ശേഷം ജര്‍മ്മന്‍ ക്ളബായ ബയേണ്‍ മ്യൂണിച്ചിലേക്ക് ലൂക്കാസ് ഹെര്‍ണാണ്ടസ് ട്രാന്‍സ്ഫര്‍ വാങ്ങുകയും ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. 2019ല്‍ ലൂക്കാസും അമേലിയയും ബന്ധം വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ അപ്പോഴും സ്പെയിനിലെ കോടതിയില്‍ പഴയ കേസ് നടക്കുന്നുണ്ടായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ലുക്കാസു കുറ്റക്കാരനാണെന്ന് മാഡ്രിഡ് കോടതി കണ്ടെത്തുകയും ഫുടബോൾ താരത്തിനോട് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അറിയിക്കുകയും ചെയ്തു. ഈ മാസം 19ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ഏത് ജയിലില്‍ കിടക്കാനാണ് താത്പര്യപ്പെടുന്നതെന്നും അറിയിക്കാന്‍ കോടതി ഹെര്‍ണാണ്ടസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞയാഴ്ചയാണ് ഫ്രാന്‍സിനോടൊപ്പം ലൂക്കാസ് യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. ലൂക്കാസിന്റെ സഹോഹരന്‍ തിയോ ഹെര്‍ണാണ്ടസും ഫ്രാന്‍സ് ടീമിലെ പ്രതിരോധ നിര താരമാണ്. ഇറ്റാലിയന്‍ ക്ളബായ എ സി മിലാന് വേണ്ടിയാണ് തിയോ കളിക്കുന്നത്.

Tags: footballFrench football player
Share1
Tweet
Send
Share

Latest stories from this section

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘പാകിസ്താനെ കഷണങ്ങളാക്കാൻ അസിം മുനീർ’; പ്രവിശ്യകൾ വിഭജിക്കാൻ സൈനിക നീക്കം, അധികാരം പൂർണ്ണമായി പിടിച്ചെടുക്കാൻ പ്ലാൻ!

ഡയലോഗ് പോര, പൗരന്മാർ നികുതിയടയ്ക്കണം;  ഇന്ത്യ നമ്മുടെ എല്ലാവരുടേയുമാണ്;  രാജ്യത്തെ നികുതി വ്യവസ്ഥയെപ്പറ്റി അറിയാം

‘കടം പെരുകി നട്ടംതിരിഞ്ഞ് പാകിസ്താൻ’; പണം കണ്ടെത്താൻ ഒടുവിൽ യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കും വൻ നികുതിപ്പൂട്ട്!

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

Latest News

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

2027 ഏകദിന ലോകകപ്പിലെ വിഐപി ‘ഫോർ; പാകിസ്ഥാനെയും കിവീസിനെയും വെട്ടി ആരോൺ ഫിഞ്ചിന്റെ പ്രവചനം

2027 ഏകദിന ലോകകപ്പിലെ വിഐപി ‘ഫോർ; പാകിസ്ഥാനെയും കിവീസിനെയും വെട്ടി ആരോൺ ഫിഞ്ചിന്റെ പ്രവചനം

സഞ്ജുവിനെയും ഇന്ത്യൻ താരങ്ങളെയും വട്ടംകറക്കി; റാഞ്ചി നെറ്റ്‌സിൽ തിളങ്ങി ബസ് ഡ്രൈവറുടെ മകൻ, മലയാളി താരത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി രാജൻദീപ് സിംഗ്

സഞ്ജുവിനെയും ഇന്ത്യൻ താരങ്ങളെയും വട്ടംകറക്കി; റാഞ്ചി നെറ്റ്‌സിൽ തിളങ്ങി ബസ് ഡ്രൈവറുടെ മകൻ, മലയാളി താരത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി രാജൻദീപ് സിംഗ്

കോഹ്‌ലിക്ക് മുമ്പ് ഞങ്ങൾക്കൊരു ശ്രീ ഉണ്ടായിരുന്നു, നെല്ലിന്റെ സ്ലെഡ്ജിംഗിന് കൂറ്റൻ സിക്സറും തകർപ്പൻ ഡാൻസും കൊണ്ട് മറുപടി നൽകിയ ശ്രീശാന്ത്

കോഹ്‌ലിക്ക് മുമ്പ് ഞങ്ങൾക്കൊരു ശ്രീ ഉണ്ടായിരുന്നു, നെല്ലിന്റെ സ്ലെഡ്ജിംഗിന് കൂറ്റൻ സിക്സറും തകർപ്പൻ ഡാൻസും കൊണ്ട് മറുപടി നൽകിയ ശ്രീശാന്ത്

ആരാധകൻ ഒന്ന് ചൊറിഞ്ഞു, ധോണി കയറി മാന്തി; സോഷ്യൽ മീഡിയ ചർച്ചയാക്കിയ തലയുടെ ആ തഗ്

ആരാധകൻ ഒന്ന് ചൊറിഞ്ഞു, ധോണി കയറി മാന്തി; സോഷ്യൽ മീഡിയ ചർച്ചയാക്കിയ തലയുടെ ആ തഗ്

ഷോറൂമുകൾ വേറെ ,ലാഭം വേറെ,  പക്ഷേ പേര് ഒന്ന് ; തമ്മിലടിക്കാതെ സാമ്രാജ്യം വീതിച്ച ഭീമ സഹോദരന്മാർ

ഷോറൂമുകൾ വേറെ ,ലാഭം വേറെ, പക്ഷേ പേര് ഒന്ന് ; തമ്മിലടിക്കാതെ സാമ്രാജ്യം വീതിച്ച ഭീമ സഹോദരന്മാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies